నిశ్చయముగా ఆశీర్వదించును
ആവർത്തനം 14:29
നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു നിന്നോടുകൂടെ ഔഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.
ആവർത്തനം 28:1-8
1
നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാല്‍ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സര്‍വ്വജാതികള്‍ക്കും മീതെ ഉന്നതമാക്കും.
2
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാല്‍ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കുംപട്ടണത്തില്‍ നീ അനുഗ്രഹിക്കപ്പെടും;
3
വയലില്‍ നീ അനുഗ്രഹിക്കപ്പെടും.
4
നിന്റെ ഗര്‍ഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.
5
നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.
6
അകത്തു വരുമ്പോള്‍ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോള്‍ നീ അനുഗ്രഹിക്കപ്പെടും.
7
നിന്നോടു എതിര്‍ക്കുംന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പില്‍ തോലക്കുമാറാക്കും; അവര്‍ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പില്‍ നിന്നു ഔടിപ്പോകും.
8
യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവന്‍ നിന്നെ അനുഗ്രഹിക്കും.
ആവർത്തനം 28:11-8
സദൃശ്യവാക്യങ്ങൾ 11:24
ഒരുത്തന്‍ വാരിവിതറീട്ടും വര്‍ദ്ധിച്ചുവരുന്നു; മറ്റൊരുത്തന്‍ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.
സദൃശ്യവാക്യങ്ങൾ 11:25
ഔദാര്യമാനസന്‍ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.
സദൃശ്യവാക്യങ്ങൾ 14:21
കൂട്ടുകാരനെ നിന്ദിക്കുന്നവന്‍ പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാന്‍ .
സദൃശ്യവാക്യങ്ങൾ 28:27
ദരിദ്രന്നു കൊടുക്കുന്നവന്നു കുറെച്ചല്‍ ഉണ്ടാകയില്ല; കണ്ണു അടെച്ചുകളയുന്നവന്നോ ഏറിയൊരു ശാപം ഉണ്ടാകും.
യെശയ്യാവ് 58:10
വിശപ്പുള്ളവനോടു നീ താല്പര്‍യം കാണിക്കയും കഷ്ടത്തില്‍ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കില്‍ നിന്റെ പ്രകാശം ഇരുളില്‍ ഉദിക്കും; നിന്റെ അന്‍ ധകാരം മദ്ധ്യാഹ്നം പോലെയാകും
യെശയ്യാവ് 58:11
യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും