అన్యుని నిర్బంధింప వచ్చును గాని నీ సహో దరుని యొద్దనున్న దానిని విడిచిపెట్టవలెను.
ആവർത്തനം 23:20
അന്യനോടു പലിശ വാങ്ങാം; എന്നാല്‍ നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സഹോദരനോടു പലിശ വാങ്ങരുതു.
പുറപ്പാട് 22:25
എന്റെ ജനത്തില്‍ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന്നു പണം വായ്പ കൊടുത്താല്‍ പൊലികടക്കാരനെപ്പോലെ ഇരിക്കരുതു; അവനോടു പലിശ വാങ്ങുകയും അരുതു.
മത്തായി 17:25
അവന്‍ വീട്ടില്‍ വന്നപ്പോള്‍ യേശു അവനോടു“ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാര്‍ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടു ചോദിച്ചതിന്നുഅന്യരോടു എന്നു അവന്‍ പറഞ്ഞു.
മത്തായി 17:26
യേശു അവനോടു“എന്നാല്‍ പുത്രന്മാര്‍ ഒഴിവുള്ളവരല്ലോ.
യോഹന്നാൻ 8:35
ദാസന്‍ എന്നേക്കും വീട്ടില്‍ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു.
1 കൊരിന്ത്യർ 6:6
അല്ല, സഹോദരന്‍ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പില്‍ തന്നേ.
1 കൊരിന്ത്യർ 6:7
നിങ്ങള്‍ക്കു തമ്മില്‍ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങള്‍ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?
ഗലാത്യർ 6:10
ആകയാല്‍ അവസരം കിട്ടുംപോലെ നാം എല്ലാവര്‍ക്കും, വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്ക