18
നിങ്ങള്‍ക്കു പ്രസാദം ലഭിപ്പാന്തക്കവണ്ണം അതു മാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ കോലാടുകളില്‍നിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കേണം.
19
ഊനമുള്ള യാതൊന്നിനെയും നിങ്ങള്‍ അര്‍പ്പിക്കരുതു; അതിനാല്‍ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.
20
കുരുടു, ചതവു, മുറിവു, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവേക്കു അര്‍പ്പിക്കരുതു; ഇവയില്‍ ഒന്നിനെയും യഹോവേക്കു യാഗപീഠത്തിന്മേല്‍ ദഹനയാഗമായി അര്‍പ്പിക്കരുതു;
21
അവയവങ്ങളില്‍ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ടു അര്‍പ്പിക്കാം; എന്നാല്‍ നേര്‍ച്ചയായിട്ടു അതു പ്രസാദമാകയില്ല.
22
വരിചതെച്ചതോ എടുത്തുകളഞ്ഞതോ ഉടെച്ചതോ മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങള്‍ യഹോവേക്കു അര്‍പ്പിക്കരുതു; ഇങ്ങനെ നിങ്ങളുടെ ദേശത്തു ചെയ്യരുതു.
23
അന്യന്റെ കയ്യില്‍നിന്നു ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ടു അര്‍പ്പിക്കരുതു; അവേക്കു കേടും കുറവും ഉള്ളതുകൊണ്ടു അവയാല്‍ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.
24
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
25
ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാല്‍ ഏഴു ദിവസം തള്ളയുടെ അടുക്കല്‍ ഇരിക്കേണം; എട്ടാം ദിവസം മുതല്‍ അതു യഹോവേക്കു ദഹനയാഗമായി പ്രസാദമാകും.
26
പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തില്‍ അറുക്കരുതു.
27
യഹോവേക്കു സ്തോത്രയാഗം അര്‍പ്പിക്കുമ്പോള്‍ അതു പ്രസാദമാകത്തക്കവണ്ണം അര്‍പ്പിക്കേണം.
28
അന്നു തന്നേ അതിനെ തിന്നേണം; രാവിലെവരെ അതില്‍ ഒട്ടും ശേഷിപ്പിക്കരുതു; ഞാന്‍ യഹോവ ആകുന്നു.
29
ആകയാല്‍ നിങ്ങള്‍ എന്റെ കല്പനകള്‍ പ്രമാണിച്ചു ആചരിക്കേണം; ഞാന്‍ യഹോവ ആകുന്നു.
30
എന്റെ വിശുദ്ധനാമത്തെ നിങ്ങള്‍ അശുദ്ധമാക്കരുതു; യിസ്രായേല്‍മക്കളുടെ ഇടയില്‍ ഞാന്‍ ശുദ്ധീകരിക്കപ്പെടേണം; ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
31
നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാന്‍ യഹോവ ആകുന്നു.