Go not up
സംഖ്യാപുസ്തകം 14:41
അപ്പോള്‍ മോശെനിങ്ങള്‍ എന്തിന്നു യഹോവയുടെ കല്പന ലംഘിക്കുന്നു? അതു സാദ്ധ്യമാകയില്ല.
സംഖ്യാപുസ്തകം 14:42
ശത്രുക്കളാല്‍ തോല്‍ക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍ കയറരുതു; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല.
for I am not
ലേവ്യപുസ്തകം 26:17
ഇതെല്ലം ആയിട്ടും നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതിരുന്നാല്‍ നിങ്ങളുടെ പാപങ്ങള്‍നിമിത്തം ഞാന്‍ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
യോശുവ 7:8-13
8
യഹോവേ, യിസ്രായേല്‍ ശത്രുക്കള്‍ക്കു പുറം കാട്ടിയശേഷം ഞാന്‍ എന്തു പറയേണ്ടു!
9
കനാന്യരും ദേശനിവാസികള്‍ ഒക്കെയും കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞു ഭൂമിയില്‍നിന്നു ഞങ്ങളുടെ പേര്‍ മായിച്ചു കളയുമല്ലോ; എന്നാല്‍ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും എന്നു യോശുവ പറഞ്ഞു.
10
യഹോവ യോശുവയോടു അരുളിച്ചെയ്തതുഎഴുന്നേല്‍ക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നതു എന്തിന്നു?
11
യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; ഞാന്‍ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവര്‍ ലംഘിച്ചിരിക്കുന്നു; അവര്‍ മോഷ്ടിച്ചു മറവുചെയ്തു തങ്ങളുടെ സാമാനങ്ങള്‍ക്കിടയില്‍ അതു വെച്ചിരിക്കുന്നു.
12
യിസ്രായേല്‍മക്കള്‍ ശാപഗ്രസ്തരായി തീര്‍ന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പില്‍ നില്പാന്‍ കഴിയാതെ ശത്രുക്കള്‍ക്കു പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയില്‍നിന്നു നീക്കാതിരുന്നാല്‍ ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കയില്ല.
13
നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിച്ചു അവരോടു പറകനാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍ ; യിസ്രായേലേ, നിന്റെ നടുവില്‍ ഒരു ശാപം ഉണ്ടു; ശാപം നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പില്‍ നില്പാന്‍ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു.
1 ശമൂവേൽ 4:2
ഫെലിസ്ത്യര്‍ യിസ്രായേലിന്റെ നേരെ അണിനിരന്നു; പട പരന്നപ്പോള്‍ യിസ്രായേല്‍ ഫെലിസ്ത്യരോടു തോറ്റുപോയി; സൈന്യത്തില്‍ ഏകദേശം നാലായിരംപേരെ അവര്‍ പോര്‍ക്കളത്തില്‍ വെച്ചു സംഹരിച്ചു.
1 ശമൂവേൽ 4:10
അങ്ങനെ ഫെലിസ്ത്യര്‍ പട തുടങ്ങിയപ്പോള്‍ യിസ്രായേല്‍ തോറ്റു; ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു ഔടി; യിസ്രായേലില്‍ മുപ്പതിനായിരം കാലാള്‍ വീണുപോകത്തക്കവണ്ണം ഒരു മഹാ സംഹാരം ഉണ്ടായി.
യെശയ്യാവ് 30:17
മലമുകളില്‍ ഒരു കൊടിമരം പോലെയും കുന്നിമ്പുറത്തു ഒരു കൊടിപോലെയും നിങ്ങള്‍ ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാല്‍ ആയിരം പേരും അഞ്ചുപേരുടെ ഭീഷണിയാല്‍ നിങ്ങള്‍ ഒക്കെയും ഔടിപ്പോകും.
യെശയ്യാവ് 59:1
രക്ഷിപ്പാന്‍ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേള്‍പ്പാന്‍ കഴിയാതവണ്ണം അവന്റെ ചെവി മന്‍ ദമായിട്ടുമില്ല
യെശയ്യാവ് 59:2
നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ നിങ്ങളെയും നിങ്ങളുടെ വത്തെയും തമ്മില്‍ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങള്‍ അത്രേ അവന്‍ കേള്‍ക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങള്‍ക്കു മറെക്കുമാറാക്കിയതു
ഹോശേയ 9:12
അവര്‍ മക്കളെ വളര്‍ത്തിയാലും ഞാന്‍ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാന്‍ അവരെ വിട്ടു മാറിപ്പോകുമ്പോള്‍ അവര്‍ക്കും അയ്യോ കഷ്ടം!