ഈ ഇരുപതു സംവത്സരം ഞാന്‍ നിന്റെ അടുക്കല്‍ പാര്‍ത്തു; നിന്റെ ചെമ്മരിയാടുകള്‍ക്കും കോലാടുകള്‍ക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാന്‍ തിന്നുകളഞ്ഞിട്ടുമില്ല.
39
ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കല്‍ കൊണ്ടുവരാതെ ഞാന്‍ അതിന്നു ഉത്തരവാദിയായിരുന്നു; പകല്‍ കളവു പോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു.
40
ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകല്‍ വെയില്‍കൊണ്ടും രാത്രി ശീതംകൊണ്ടും ഞാന്‍ ക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി.
അവള്‍ തന്റെ യജമാനത്തിയോടുയജമാനന്‍ ശമര്‍യ്യയിലെ പ്രവാചകന്റെ അടുക്കല്‍ ഒന്നു ചെന്നെങ്കില്‍ അവന്‍ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു.
എന്നാല്‍ അവന്റെ ഭൃത്യന്മാര്‍ അടുത്തു വന്നു അവനോടുപിതാവേ, പ്രവാചകന്‍ വലിയോരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കില്‍ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവന്‍ കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാല്‍ എത്ര അധികം എന്നു പറഞ്ഞു.