Let him that is taught in the word communicate unto him that teacheth in all good things.
ആവർത്തനം 12:19
നീ ഭൂമിയില്‍ ഇരിക്കുന്നേടത്തോളം ലേവ്യനെ ഉപേക്ഷിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.
മത്തായി 10:10
വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരന്‍ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ
റോമർ 15:27
അവര്‍ക്കും ഇഷ്ടം തോന്നി എന്നു മാത്രമല്ല, അതു അവര്‍ക്കും കടവും ആകുന്നു; ജാതികള്‍ അവരുടെ ആത്മികനന്മകളില്‍ കൂട്ടാളികള്‍ ആയെങ്കില്‍ ഐഹികനന്മകളില്‍ അവര്‍ക്കും ശുശ്രൂഷ ചെയ്‍വാന്‍ കടമ്പെട്ടിരിക്കുന്നുവല്ലോ.
1 കൊരിന്ത്യർ 9:9-14
9
“മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു” എന്നു മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളെക്കു വേണ്ടിയോ ചിന്തിക്കുന്നതു?
10
അല്ല, കേവലം നമുക്കു വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവന്‍ ആശയോടെ ഉഴുകയും മെതിക്കുന്നവന്‍ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാല്‍ നമുക്കു വേണ്ടി എഴുതിയിരിക്കുന്നതത്രെ.
11
ഞങ്ങള്‍ ആത്മീകമായതു നിങ്ങള്‍ക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താല്‍ വലിയ കാര്‍യ്യമോ?
12
മറ്റുള്ളവര്‍ക്കും നിങ്ങളുടെ മേല്‍ ഈ അധികാരം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കു എത്ര അധികം? എങ്കിലും ഞങ്ങള്‍ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാന്‍ സകലവും പൊറുക്കുന്നു.
13
ദൈവാലയകര്‍മ്മങ്ങള്‍ നടത്തുന്നവര്‍ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കല്‍ ശുശ്രൂഷചെയ്യുന്നവര്‍ യാഗപീഠത്തിലെ വഴിപാടുകളില്‍ ഔഹരിക്കാര്‍ ആകുന്നു എന്നും നിങ്ങള്‍ അറിയുന്നില്ലയോ?
14
അതുപോലെ കര്‍ത്താവും സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.
1 തിമൊഥെയൊസ് 5:17
നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.
1 തിമൊഥെയൊസ് 5:18
മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരന്‍ തന്റെ കൂലിക്കു യോഗ്യന്‍ എന്നും ഉണ്ടല്ലോ.