శరీరకార్యములు
ഗലാത്യർ 5:13
സഹോദരന്മാരേ, നിങ്ങള്‍ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍ .
ഗലാത്യർ 5:17
ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങള്‍ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മില്‍ പ്രതിക്കുലമല്ലോ.
ഗലാത്യർ 6:8
ജഡത്തില്‍ വിതെക്കുന്നവന്‍ ജഡത്തില്‍നിന്നു നാശം കൊയ്യും; ആത്മാവില്‍ വിതെക്കുന്നവന്‍ ആത്മാവില്‍ നിന്നു നിത്യജീവനെ കൊയ്യും.
സങ്കീർത്തനങ്ങൾ 17:4
മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാന്‍ നിന്റെ അധരങ്ങളുടെ വചനത്താല്‍ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
യോഹന്നാൻ 3:6
ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചതു ആത്മാവു ആകുന്നു.
റോമർ 7:5
നാം ജഡത്തിലായിരുന്നപ്പോള്‍ ന്യായപ്രമാണത്താല്‍ ഉളവായ പാപരാഗങ്ങള്‍ മരണത്തില്‍ ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യാപരിച്ചുപോന്നു.
റോമർ 7:18
ഞാന്‍ ചെയ്‍വാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു.
റോമർ 7:25
റോമർ 8:3
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാന്‍ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തില്‍ ശിക്ഷ വിധിച്ചു.
റോമർ 8:5
ജഡസ്വഭാവമുള്ളവര്‍ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവര്‍ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.
റോമർ 8:9
നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നു വരികില്‍ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ അവന്നുള്ളവനല്ല.
റോമർ 8:13
നിങ്ങള്‍ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കില്‍ മരിക്കും നിശ്ചയം; ആത്മാവിനാല്‍ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങള്‍ ജീവിക്കും.
1 കൊരിന്ത്യർ 3:3
നിങ്ങളുടെ ഇടയില്‍ ഈര്‍ഷ്യയും പിണക്കവും ഇരിക്കെ, നിങ്ങള്‍ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?
1 പത്രോസ് 4:2
ജഡത്തില്‍ കഷ്ടമനുഭവിച്ചവന്‍ ജഡത്തില്‍ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങള്‍ക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.
జారత్వము
യെഹെസ്കേൽ 22:6-13
6
യിസ്രായേല്‍പ്രഭുക്കന്മാര്‍ ഔരോരുത്തനും തന്നാല്‍ കഴിയുന്നെടത്തോളം രക്തം ചൊരിവാനത്രേ നിന്നില്‍ ഇരിക്കുന്നതു.
7
നിന്റെ മദ്ധ്യേ അവര്‍ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവര്‍ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നില്‍വെച്ചു അവര്‍ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
8
എന്റെ വിശുദ്ധ വസ്തുക്കളെ നീ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.
9
രക്തം ചൊരിയേണ്ടതിന്നു ഏഷണി പറയുന്നവര്‍ നിന്നില്‍ ഉണ്ടു; പൂജാഗിരികളില്‍ ഭക്ഷണം കഴിക്കുന്നവര്‍ നിന്നില്‍ ഉണ്ടു; നിന്റെ നടുവില്‍ അവര്‍ ദുഷ്കര്‍മ്മം പ്രവര്‍ത്തിക്കുന്നു.
10
നിന്നില്‍ അവര്‍ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; നിന്നില്‍വെച്ചു അവര്‍ ഋതുമാലിന്യത്തില്‍ ഇരിക്കുന്നവളെ വഷളാക്കുന്നു.
11
ഒരുത്തന്‍ തന്റെ കൂട്ടുകാരന്റെ ഭാര്യയുമായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നു; മറ്റൊരുത്തന്‍ തന്റെ മരുമകളെ ദുര്‍മ്മര്യാദ പ്രവര്‍ത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തന്‍ നിന്നില്‍വെച്ചു തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു.
12
രക്തംചൊരിയേണ്ടതിന്നു അവര്‍ നിന്നില്‍ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
13
നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാന്‍ കൈകൊട്ടും
മത്തായി 15:18
വായില്‍ നിന്നു പുറപ്പെടുന്നതോ ഹൃദയത്തില്‍നിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
മത്തായി 15:19
എങ്ങനെയെന്നാല്‍ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തില്‍ നിന്നു പുറപ്പെട്ടുവരുന്നു.
മർക്കോസ് 7:21-23
21
അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
22
കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.
23
ഈ ദോഷങ്ങള്‍ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവന്‍ പറഞ്ഞു.
റോമർ 1:21-32
21
അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഔര്‍ത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
22
ജ്ഞാനികള്‍ എന്നു പറഞ്ഞു കൊണ്ടു അവര്‍ മൂഢരായിപ്പോയി;
23
അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവര്‍ ക്ഷയമുള്ള മനുഷ്യന്‍ , പക്ഷി, നാല്‍ക്കാലി, ഇഴജാതി എന്നിവയുടെ രൂപ സാദൃശ്യമായി മാറ്റിക്കളഞ്ഞു.
24
അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളില്‍ സ്വന്തശരീരങ്ങളെ തമ്മില്‍ തമ്മില്‍ അവമാനിക്കേണ്ടതിന്നു അശുദ്ധിയില്‍ ഏല്പിച്ചു.
25
ദൈവത്തിന്റെ സത്യം അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാള്‍ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവന്‍ എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ , ആമേന്‍ .
26
അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളില്‍ ഏല്പിച്ചു; അവരുടെ സ്ത്രീകള്‍ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.
27
അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആണ്‍ അവലക്ഷണമായതു പ്രവര്‍ത്തിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളില്‍ തന്നേ പ്രാപിച്ചു.
28
ദൈവത്തെ പരിജ്ഞാനത്തില്‍ ധരിപ്പാന്‍ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാന്‍ നികൃഷ്ടബുദ്ധിയില്‍ ഏല്പിച്ചു.
29
അവര്‍ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബ്ബുദ്ധിയും നിറഞ്ഞവര്‍; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്‍,
30
കുരളക്കാര്‍, ഏഷണിക്കാര്‍, ദൈവദ്വേഷികള്‍, നിഷ്ഠൂരന്മാര്‍, ഗര്‍വ്വിഷ്ഠന്മാര്‍, ആത്മപ്രശംസക്കാര്‍, പുതുദോഷം സങ്കല്പിക്കുന്നവര്‍, മാതാപിതാക്കന്മാരെ അനുസരിക്കാത്തവര്‍,
31
ബുദ്ധി ഹീനര്‍, നിയമലംഘികള്‍, വാത്സല്യമില്ലാത്തവര്‍, കനിവറ്റവര്‍
32
ഈ വക പ്രവൃത്തിക്കുന്നവര്‍ മരണയോഗ്യര്‍ എന്നുള്ള ദൈവന്യായം അവര്‍ അറിഞ്ഞിട്ടും അവയെ പ്രവര്‍ത്തിക്ക മാത്രമല്ല പ്രവര്‍ത്തിക്കുന്നവരില്‍ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.
1 കൊരിന്ത്യർ 6:9
അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിന്‍ ; ദുര്‍ന്നടപ്പുകാര്‍, വിഗ്രഹാരാധികള്‍, വ്യഭിചാരികള്‍, സ്വയഭോഗികള്‍, പുരുഷകാമികള്‍,
1 കൊരിന്ത്യർ 6:10
കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, വാവിഷ്ഠാണക്കാര്‍, പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല.
2 കൊരിന്ത്യർ 12:20
ഞാന്‍ വരുമ്പോള്‍ ഞാന്‍ ഇച്ഛിക്കാത്തവിധത്തില്‍ നിങ്ങളെ കാണുകയും നിങ്ങള്‍ ഇച്ഛിക്കാത്ത വിധത്തില്‍ എന്നെ കാണുകയും ചെയ്യുമോ എന്നും പിണക്കം, ഈര്‍ഷ്യ, ക്രോധം, ശാഠ്യം, ഏഷണി, കുശുകുശുപ്പു, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും
2 കൊരിന്ത്യർ 12:21
ഞാന്‍ വീണ്ടും വരുമ്പോള്‍ എന്റെ ദൈവം എന്നെ നിങ്ങളുടെ ഇടയില്‍ താഴ്ത്തുവാനും പാപംചെയ്തിട്ടു തങ്ങള്‍ പ്രവര്‍ത്തിച്ച അശുദ്ധി, ദുര്‍ന്നടപ്പു, ദുഷ്കാമം എന്നിവയെക്കുറിച്ചു മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി ഖേദിപ്പാനും സംഗതിവരുമോ എന്നും ഞാന്‍ ഭയപ്പെടുന്നു.
എഫെസ്യർ 4:17-19
17
ആകയാല്‍ ഞാന്‍ കര്‍ത്താവില്‍ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാല്‍ജാതികള്‍ തങ്ങളുടെ വ്യര്‍ത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങള്‍ ഇനി നടക്കരുതു.
18
അവര്‍ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ,
19
ദൈവത്തിന്റെ ജീവനില്‍ നിന്നു അകന്നു മനം തഴമ്പിച്ചു പോയവര്‍ ആകയാല്‍ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവര്‍ത്തിപ്പാന്‍ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.
എഫെസ്യർ 5:3-6
3
ദുര്‍ന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര്‍ പറകപോലും അരുതു;
4
അങ്ങനെ ആകുന്നു വിശുദ്ധന്മാര്‍ക്കും ഉചിതം. ചീത്തത്തരം, പൊട്ടച്ചൊല്‍, കളിവാക്കു ഇങ്ങനെ ചേര്‍ച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.
5
ദുര്‍ന്നടപ്പുകാരന്‍ , അശുദ്ധന്‍ , വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവര്‍ക്കും ആര്‍ക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തില്‍ അവകാശമില്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
6
വ്യര്‍ത്ഥവാക്കുകളാല്‍ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേല്‍ വരുന്നു.
കൊലൊസ്സ്യർ 3:5-8
5
ആകയാല്‍ ദുര്‍ന്നടപ്പു, അശുദ്ധി, അതിരാഗം, ദുര്‍മ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിന്‍ .
6
ഈ വക നിമിത്തം ദൈവകോപം അനസരണംകെട്ടവരുടെ മേല്‍ വരുന്നു.
7
അവയില്‍ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയില്‍ നടന്നുപോന്നു.
8
ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈര്‍ഷ്യ, വായില്‍നിന്നു വരുന്ന ദൂഷണം, ദുര്‍ഭാഷണം ഇവ ഒക്കെയും വിട്ടുകളവിന്‍ .
1 തിമൊഥെയൊസ് 1:9
ദുര്‍ന്നടപ്പുക്കാര്‍, പുരുഷമൈഥുനക്കാര്‍, നരമോഷ്ടാക്കള്‍, ഭോഷകുപറയുന്നവര്‍, കള്ളസത്യം ചെയ്യുന്നവര്‍ എന്നീ വകക്കാര്‍ക്കും പത്ഥ്യോപദേശത്തിന്നു
1 തിമൊഥെയൊസ് 1:10
വിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാല്‍ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.
തീത്തൊസ് 3:3
മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങള്‍ക്കും ഭോഗങ്ങള്‍ക്കും അധീനരും ഈര്‍ഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ.
യാക്കോബ് 3:14
എന്നാല്‍ നിങ്ങള്‍ക്കു ഹൃദയത്തില്‍ കൈപ്പുള്ള ഈര്‍ഷ്യയും ശാഠ്യവും ഉണ്ടെങ്കില്‍ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷകു പറകയുമരുതു.
യാക്കോബ് 3:15
ഇതു ഉയരത്തില്‍നിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.
1 പത്രോസ് 4:3
കാമാര്‍ത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധര്‍മ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവര്‍ത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.
1 പത്രോസ് 4:4
ദുര്‍ന്നടപ്പിന്റെ അതേ കവിച്ചലില്‍ നിങ്ങള്‍ അവരോടു ചേര്‍ന്നു നടക്കാതിരിക്കുന്നതു അപൂര്‍വ്വം എന്നുവെച്ചു അവര്‍ ദുഷിക്കുന്നു.
വെളിപ്പാട് 21:8
എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍ അറെക്കപ്പെട്ടവര്‍ കുലപാതകന്മാര്‍, ദുര്‍ന്നടപ്പുകാര്‍, ക്ഷുദ്രക്കാര്‍, ബിംബാരാധികള്‍ എന്നിവര്‍ക്കും ഭോഷകുപറയുന്ന ഏവര്‍ക്കും ഉള്ള ഔഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേഅതു രണ്ടാമത്തെ മരണം.
വെളിപ്പാട് 22:15
നായ്ക്കളും ക്ഷുദ്രക്കാരും ദുര്‍ന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കില്‍ പ്രിയപ്പെടുകയും അതിനെ പ്രവര്‍ത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.