ధర్మశాస్త్ర మంతయు
മത്തായി 7:12
മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്നു നിങ്ങള്‍ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങള്‍ അവര്‍ക്കും ചെയ്‍വിന്‍ ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.
മത്തായി 19:18
ഏവ എന്നു അവന്‍ ചോദിച്ചതിന്നു യേശു“കുല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;
മത്തായി 19:19
അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.”
മത്തായി 22:39
കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.
മത്തായി 22:40
ഈ രണ്ടു കല്പനകളില്‍ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
റോമർ 13:8-10
8
അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവന്‍ ന്യായപ്രമാണം നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ.
9
വ്യഭിചാരം ചെയ്യരുതു, കുല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തില്‍ സംക്ഷേപിച്ചിരിക്കുന്നു.
10
സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവര്‍ത്തിക്കുന്നില്ല; ആകയാല്‍ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.
യാക്കോബ് 2:8-11
8
എന്നാല്‍ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങള്‍ നിവര്‍ത്തിക്കുന്നു എങ്കില്‍ നന്നു.
9
മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങള്‍ ലംഘനക്കാര്‍ എന്നു ന്യായപ്രമാണത്താല്‍ തെളിയുന്നു.
10
ഒരുത്തന്‍ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നില്‍ തെറ്റിയാല്‍ അവന്‍ സകലത്തിന്നും കുറ്റക്കാരനായിത്തീര്‍ന്നു.
11
വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചവന്‍ കുല ചെയ്യരുതു എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കുല ചെയ്യുന്നു എങ്കില്‍ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീര്‍ന്നു.
నిన్నువలె
ലേവ്യപുസ്തകം 19:18
നിങ്ങള്‍ എന്റെ ചട്ടങ്ങള്‍ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മില്‍ ഇണ ചേര്‍ക്കരുതു; നിന്റെ വയലില്‍ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലര്‍ന്ന വസ്ത്രം ധരിക്കരുതു.
ലേവ്യപുസ്തകം 19:34
ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങള്‍ക്കു ഉണ്ടായിരിക്കേണം; ഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
മർക്കോസ് 12:31
രണ്ടാമത്തേതോ“കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയില്‍ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു.
മർക്കോസ് 12:33
അവനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സര്‍വ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
ലൂക്കോസ് 10:27-37
27
അവന്‍ അവനോടുനീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാല്‍ നീ ജീവിക്കും എന്നു പറഞ്ഞു.
28
അവന്‍ തന്നെത്താന്‍ നീതീകരിപ്പാന്‍ ഇച്ഛിച്ചിട്ടു യേശുവിനോടുഎന്റെ കൂട്ടുകാരന്‍ ആര്‍ എന്നു ചോദിച്ചതിന്നു യേശു ഉത്തരം പറഞ്ഞതു
29
ഒരു മനുഷ്യന്‍ യെരൂശലേമില്‍ നിന്നു യെരീഹോവിലേക്കു പോകുമ്പോള്‍ കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ടു; അവര്‍ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അര്‍ദ്ധപ്രാണനായി വിട്ടേച്ചു പോയി.
30
ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതന്‍ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.
31
അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തില്‍ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
32
ഒരു ശമര്യക്കാരനോ വഴിപോകയില്‍ അവന്റെ അടുക്കല്‍ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു
33
എണ്ണയും വീഞ്ഞും പകര്‍ന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തില്‍ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
34
പിറ്റെന്നാള്‍ അവന്‍ പുറപ്പെടുമ്പോള്‍ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തുഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാല്‍ ഞാന്‍ മടങ്ങിവരുമ്പോള്‍ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.
35
കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ടവന്നു ഈ മൂവരില്‍ ഏവന്‍ കൂട്ടുകാരനായിത്തീര്‍ന്നു എന്നു നിനക്കു തോന്നുന്നു?
36
അവനോടു കരുണ കാണിച്ചവന്‍ എന്നു അവന്‍ പറഞ്ഞു. യേശു അവനോടു നീയും പോയി അങ്ങനെ തന്നേ ചെയ്ക എന്നു പറഞ്ഞു.
37
പിന്നെ അവര്‍ യാത്രപോകയില്‍ അവന്‍ ഒരു ഗ്രാമത്തില്‍ എത്തി; മാര്‍ത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടില്‍ കൈക്കൊണ്ടു.
1 തിമൊഥെയൊസ് 1:5
ആജ്ഞയുടെ ഉദ്ദേശമോശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിര്‍വ്യാജവിശ്വാസം എന്നിവയാല്‍ ഉളവാകുന്ന സ്നേഹം തന്നേ.