സാറായി അബ്രാമിനോടുഞാന്‍ പ്രസവിക്കാതിരിപ്പാന്‍ യഹോവ എന്റെ ഗര്‍ഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കല്‍ ചെന്നാലും; പക്ഷേ അവളാല്‍ എനിക്കു മക്കള്‍ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു.
3
അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു പത്തു സംവത്സരം കഴിഞ്ഞപ്പോള്‍ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു.
4
അവന്‍ ഹാഗാരിന്റെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിച്ചു; താന്‍ ഗര്‍ഭം ധരിച്ചു എന്നു അവള്‍ കണ്ടപ്പോള്‍ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി.