శత్రువునైతినా
ഗലാത്യർ 3:1-4
1
ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശു ക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പില്‍ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആര്‍?
2
ഞാന്‍ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാന്‍ ഇച്ഛിക്കുന്നു; നിങ്ങള്‍ക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?
3
നിങ്ങള്‍ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോള്‍ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?
4
വെറുതെ അത്രേ എന്നു വരികില്‍,
1 രാജാക്കന്മാർ 18:17
ആഹാബ് ഏലീയാവെ കണ്ടപ്പോള്‍ അവനോടുആര്‍ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.
1 രാജാക്കന്മാർ 18:18
അതിന്നു അവന്‍ പറഞ്ഞതുയിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങള്‍ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാല്‍വിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.
1 രാജാക്കന്മാർ 21:20
ആഹാബ് ഏലീയാവോടുഎന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന്നു അവന്‍ പറഞ്ഞതെന്തെന്നാല്‍അതേ, ഞാന്‍ കണ്ടെത്തി. യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു
1 രാജാക്കന്മാർ 22:8
അതിന്നു യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടുനാം യഹോവയോടു അരുളപ്പാടു ചോദിപ്പാന്‍ തക്കവണ്ണം ഇനി യിമ്ളയുടെ മകനായ മീഖായാവു എന്നൊരുത്തന്‍ ഉണ്ടു. എന്നാല്‍ അവന്‍ എന്നെക്കുറിച്ചു ഗണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.
1 രാജാക്കന്മാർ 22:27
ഞാന്‍ സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു അവരോടു പറക.
2 ദിനവൃത്താന്തം 24:20-22
20
എന്നാറെ ദൈവത്തിന്റെ ആത്മാവു യെഹോയാദാപുരോഹിതന്റെ മകനായ സെഖര്‍യ്യാവിന്റെ മേല്‍ വന്നു; അവന്‍ ജനത്തിന്നെതിരെ നിന്നു അവരോടു പറഞ്ഞതുദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ക്കു ശുഭം വരുവാന്‍ കഴിയാതവണ്ണം നിങ്ങള്‍ യഹോവയുടെ കല്പനകളെ ലംഘിക്കുന്നതു എന്തു? നിങ്ങള്‍ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു അവന്‍ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.
21
എന്നാല്‍ അവര്‍ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്‍വെച്ചു അവനെ കല്ലെറിഞ്ഞു.
22
അങ്ങനെ യോവാശ്രാജാവു അവന്റെ അപ്പനായ യെഹോയാദാ തനിക്കു ചെയ്ത ദയ ഔര്‍ക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവന്‍ മരിക്കുമ്പോള്‍യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു.
2 ദിനവൃത്താന്തം 25:16
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവു അവനോടുഞങ്ങള്‍ നിന്നെ രാജാവിന്നു മന്ത്രിയാക്കി വെച്ചിട്ടുണ്ടോ? മതി; നീ വെറുതെ വെട്ടുകൊണ്ടു ചാകുന്നതു എന്തിന്നു എന്നു പറഞ്ഞു. അങ്ങനെ പ്രവാചകന്‍ മതിയാക്കിനീ എന്റെ ആലോചന കേള്‍ക്കാതെ ഇതു ചെയ്തതുകൊണ്ടു ദൈവം നിന്നെ നശിപ്പിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 141:5
ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളില്‍ ഇടപെടുവാന്‍ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാന്‍ കഴിക്കയുമരുതേ.
സദൃശ്യവാക്യങ്ങൾ 9:8
പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവന്‍ നിന്നെ സ്നേഹിക്കും.
യോഹന്നാൻ 7:7
നിങ്ങളെ പകെപ്പാന്‍ ലോകത്തിന്നു കഴിയുന്നതല്ല; എന്നാല്‍ അതിന്റെ പ്രവൃത്തികള്‍ ദോഷമുള്ളവ എന്നു ഞാന്‍ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതു കൊണ്ടു അതു എന്നെ പകെക്കുന്നു.
യോഹന്നാൻ 8:45
ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല.
నందున
ഗലാത്യർ 2:5
സുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനില്‍ക്കേണ്ടതിന്നു ഞങ്ങള്‍ അവര്‍ക്കും ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല.
ഗലാത്യർ 2:14
നാം സ്വഭാവത്താല്‍ ജാതികളില്‍നിന്നുള്ള പാപികളല്ല,
ഗലാത്യർ 5:7
നിങ്ങള്‍ നന്നായി ഔടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാന്‍ നിങ്ങളെ ആര്‍ തടുത്തു കളഞ്ഞു?