സമത്വം ഉണ്ടാവാന് തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുര്ഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങള്ക്കുള്ള സുഭിക്ഷം അവരുടെ ദുര്ഭിക്ഷത്തിന്നു ഉതകട്ടെ.
എന്നാല് എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കല് അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.
സഹോദരന്മാരേ, ഒരുത്തന് തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികള് ഇല്ലാതിരിക്കയും ചെയ്താല് ഉപകാരം എന്തു? ആ വിശ്വാസത്താല് അവന് രക്ഷ പ്രാപിക്കുമോ?
15
ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്ത വരുമായിരിക്കെ നിങ്ങളില് ഒരുത്തന് അവരോടു
16
സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്വിന് എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവര്ക്കും കൊടുക്കാതിരുന്നാല് ഉപകാരം എന്തു?
എന്നാല് ഈ ലോകത്തിലെ വസ്തുവകയുള്ളവന് ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാല് ദൈവത്തിന്റെ സ്നേഹം അവനില് എങ്ങനെ വസിക്കും?