విసర్జించియున్నాము
1 കൊരിന്ത്യർ 4:5
ആകയാല്‍ കര്‍ത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവന്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഔരോരുത്തന്നു ദൈവത്തിങ്കല്‍നിന്നു പുകഴ്ച ഉണ്ടാകും.
వంచనగా
റോമർ 1:16
സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.
റോമർ 6:21
നിങ്ങള്‍ക്കു അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോള്‍ നിങ്ങള്‍ക്കു ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അവസാനം മരണമല്ലോ.
എഫെസ്യർ 5:12
അവര്‍ ഗൂഢമായി ചെയ്യുന്നതു പറവാന്‍ പോലും ലജ്ജയാകുന്നു.
కొనకయు
2 കൊരിന്ത്യർ 1:12
ഞങ്ങള്‍ ലോകത്തില്‍, വിശേഷാല്‍ നിങ്ങളോടു, ജഡജ്ഞാനത്തില്‍ അല്ല, ദൈവകൃപയിലത്രേ, ദൈവം നലകുന്ന വിശുദ്ധിയിലും നിര്‍മ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യം തന്നേ ഞങ്ങളുടെ പ്രശംസ.
2 കൊരിന്ത്യർ 2:17
ഞങ്ങള്‍ ദൈവവചനത്തില്‍ കൂട്ടുചേര്‍ക്കുംന്ന അനേകരെപ്പോലെ അല്ല, നിര്‍മ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയില്‍ ക്രിസ്തുവില്‍ സംസാരിക്കുന്നു.
2 കൊരിന്ത്യർ 11:3
എന്നാല്‍ സര്‍പ്പം ഹവ്വയെ ഉപായത്താല്‍ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.
2 കൊരിന്ത്യർ 11:6
ഞാന്‍ വാക്സാമര്‍ത്ഥ്യമില്ലാത്തവന്‍ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങള്‍ അതു നിങ്ങള്‍ക്കു എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.
2 കൊരിന്ത്യർ 11:13-15
13
ഇങ്ങനെയുള്ളവര്‍ കള്ളയപ്പൊസ്തലന്മാര്‍, കപടവേലക്കാര്‍, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്‍യ്യവുമല്ല;
14
സാത്താന്‍ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.
15
ആകയാല്‍ അവന്റെ ശുശ്രൂഷക്കാര്‍ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാല്‍ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികള്‍ക്കു ഒത്തതായിരിക്കും.
എഫെസ്യർ 4:14
അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളില്‍ കുടുങ്ങിപ്പോകുവാന്‍ തക്കവണ്ണം ഉപദേശത്തിന്റെ ഔരോ കാറ്റിനാല്‍ അലഞ്ഞുഴലുന്ന ശിശുക്കള്‍ ആയിരിക്കാതെ
1 തെസ്സലൊനീക്യർ 2:3-5
3
ഞങ്ങളുടെ പ്രബോധനം അബദ്ധത്തില്‍നിന്നോ അശുദ്ധിയില്‍നിന്നോ വ്യാജത്തോടയോ വന്നതല്ല.
4
ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങള്‍ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങള്‍ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചു കൊണ്ടു സംസാരിക്കുന്നതു.
5
നിങ്ങള്‍ അറിയുംപോലെ ഞങ്ങള്‍ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി.
వలన
2 കൊരിന്ത്യർ 5:11
ആകയാല്‍ കര്‍ത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങള്‍ മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാല്‍ ദൈവത്തിന്നു ഞങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ ആശിക്കുന്നു.
2 കൊരിന്ത്യർ 6:4-7
4
ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണുത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം , തല്ലു,
5
തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിര്‍മ്മലത, പരിജ്ഞാനം,
6
ദീര്‍ഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിര്‍വ്യാജസ്നേഹം, സത്യവചനം , ദൈവശക്തി
7
എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങള്‍ ധരിച്ചുകൊണ്ടു
2 കൊരിന്ത്യർ 7:14
അവനോടു നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ലജ്ജിച്ചു പോയിട്ടില്ല; ഞങ്ങള്‍ നിങ്ങളോടു സകലവും സത്യമായി പറഞ്ഞതുപോലെ തീതൊസിനോടു ഞങ്ങള്‍ പ്രശംസിച്ചതും സത്യമായി വന്നു.