నేను వ్రాసితిని
1 കൊരിന്ത്യർ 4:21
നിങ്ങള്‍ക്കു ഏതു വേണം? ഞാന്‍ വടിയോടുകൂടെയോ സ്നേഹത്തിലും സൌമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കല്‍ വരേണ്ടതു?
1 കൊരിന്ത്യർ 5:1-13
1
നിങ്ങളുടെ ഇടയില്‍ ദുര്‍ന്നടപ്പു ഉണ്ടെന്നു കേള്‍ക്കുന്നു. ഒരുത്തന്‍ തന്റെ അപ്പന്റെ ഭാര്‍യ്യയെ വെച്ചുകൊള്ളുന്നുപോല്‍; അതു ജാതികളില്‍പോലും ഇല്ലാത്ത ദുര്‍ന്നടപ്പു തന്നേ.
2
എന്നിട്ടും നിങ്ങള്‍ ചീര്‍ത്തിരിക്കുന്നു; ഈ ദുഷ്കര്‍മ്മം ചെയ്തവനെ നിങ്ങളുടെ ഇടയില്‍ നിന്നു നീക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ ദുഃഖിച്ചിട്ടുമില്ല.
3
ഞാനോ ശരീരംകൊണ്ടു ദൂരസ്ഥന്‍ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കര്‍മ്മം ചെയ്തവനെക്കുറിച്ചു
4
നിങ്ങളും എന്റെ ആത്മാവും നമ്മുടെ കര്‍ത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ അവനെ,
5
ആത്മാവു കര്‍ത്താവായ യേശുവിന്റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
6
നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?
7
നിങ്ങള്‍ പുളിപ്പില്ലാത്തവരായിരിപ്പാന്‍ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിന്‍ . നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.
8
ആകയാല്‍ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക.
9
ദുര്‍ന്നടപ്പുകാരോടു സംസര്‍ഗ്ഗം അരുതു എന്നു ഞാന്‍ എന്റെ ലേഖനത്തില്‍ നിങ്ങള്‍ക്കു എഴുതീട്ടുണ്ടല്ലോ.
10
അതു ഈ ലോകത്തിലെ ദുര്‍ന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കില്‍ നിങ്ങള്‍ ലോകം വിട്ടു പോകേണ്ടിവരും.
12
പുറത്തുള്ളവരെ വിധിപ്പാന്‍ എനിക്കു എന്തു കാര്‍യ്യം? നിങ്ങള്‍ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.
13
ആ ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളവിന്‍ .
కలుగకుండవలెనని
2 കൊരിന്ത്യർ 12:21
ഞാന്‍ വീണ്ടും വരുമ്പോള്‍ എന്റെ ദൈവം എന്നെ നിങ്ങളുടെ ഇടയില്‍ താഴ്ത്തുവാനും പാപംചെയ്തിട്ടു തങ്ങള്‍ പ്രവര്‍ത്തിച്ച അശുദ്ധി, ദുര്‍ന്നടപ്പു, ദുഷ്കാമം എന്നിവയെക്കുറിച്ചു മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി ഖേദിപ്പാനും സംഗതിവരുമോ എന്നും ഞാന്‍ ഭയപ്പെടുന്നു.
2 കൊരിന്ത്യർ 13:1
ഈ മൂന്നാം പ്രാവശ്യം ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നുണ്ടു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാല്‍ ഏതുകാര്‍യ്യവും ഉറപ്പാകും”
2 കൊരിന്ത്യർ 13:2
ഞാന്‍ രണ്ടാം പ്രവാശ്യം നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍ഞാന്‍ വീണ്ടും വന്നാല്‍ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ ദൂരത്തിരുന്നുകൊണ്ടു ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുന്‍ കൂട്ടി പറയുന്നു.
I ought
2 കൊരിന്ത്യർ 12:11
ഞാന്‍ മൂഢനായിപ്പോയി; നിങ്ങള്‍ എന്നെ നിര്‍ബ്ബന്ധിച്ചു; നിങ്ങള്‍ എന്നെ ശ്ളാഘിക്കേണ്ടതായിരുന്നു; ഞാന്‍ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരില്‍ ഒട്ടും കുറഞ്ഞവനല്ല.
కలిగి
2 കൊരിന്ത്യർ 1:15
ഇങ്ങനെ ഉറെച്ചിട്ടു നിങ്ങള്‍ക്കു രണ്ടാമതു ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവെച്ചു
2 കൊരിന്ത്യർ 7:6
എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്റെ വരവിനാല്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.
2 കൊരിന്ത്യർ 8:22
തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങള്‍ക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാര്‍ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.
ഗലാത്യർ 5:10
നിങ്ങള്‍ക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാന്‍ കര്‍ത്താവില്‍ ഉറെച്ചിരിക്കുന്നു; എന്നാല്‍ നിങ്ങളെ കലക്കുന്നവന്‍ ആരായാലും ശിക്ഷാവിധി ചുമക്കും.
ഫിലേമോൻ 1:21
നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാന്‍ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാന്‍ എഴുതുന്നതു.