నేను మిమ్మును దుఃఖపరచునెడల నాచేత దుఃఖపరచబడినవాడు తప్ప మరి ఎవడు నన్ను సంతోషపరచును?
2 കൊരിന്ത്യർ 1:14
നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാളില്‍ നിങ്ങള്‍ ഞങ്ങള്‍ക്കു എന്നപോലെ ഞങ്ങള്‍ നിങ്ങള്‍ക്കും പ്രശംസ ആകുന്നു എന്നു നിങ്ങള്‍ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാന്‍ ആശിക്കുന്നു.
2 കൊരിന്ത്യർ 11:29
ആര്‍ ബലഹീനനായിട്ടു ഞാന്‍ ബലഹീനനാകാതെ ഇരിക്കുന്നു? ആര്‍ ഇടറിപ്പോയിട്ടു ഞാന്‍ അഴലാതിരിക്കുന്നു?
റോമർ 12:15
സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിന്‍ .
1 കൊരിന്ത്യർ 12:26
അതിനാല്‍ ഒരുഅവയവം കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അവയവങ്ങള്‍ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാല്‍ അവയവങ്ങള്‍ ഒക്കെയുംകൂടെ സന്തോഷിക്കുന്നു.