അവനെക്കുറിച്ചു ഞാന് പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളില് അല്ലാതെ ഞാന് പ്രശംസിക്കയില്ല.
6
ഞാന് പ്രശംസിപ്പാന് വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നതു; എങ്കിലും എന്നെ കാണുന്നതിനും എന്റെ വായില്നിന്നു കേള്ക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുതു എന്നുവെച്ചു ഞാന് അടങ്ങുന്നു.
7
വെളിപ്പാടുകളുടെ ആധിക്യത്താല് ഞാന് അതിയായി നിഗളിച്ചുപോകാതിരിപ്പാന് എനിക്കു ജഡത്തില് ഒരു ശൂലം തന്നിരിക്കുന്നു; ഞാന് നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാന് സാത്താന്റെ ദൂതനെ തന്നേ.
8
അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാന് മൂന്നു വട്ടം കര്ത്താവിനോടു അപേക്ഷിച്ചു.
9
അവന് എന്നോടുഎന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയില് തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാല് ക്രിസ്തുവിന്റെ ശക്തി എന്റെമേല് ആവസിക്കേണ്ടതിന്നു ഞാന് അതിസന്തോഷത്തോടെ എന്റെ ബലഹീനതകളില് പ്രശംസിക്കും.
10
അതുകൊണ്ടു ഞാന് ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാന് ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോള് തന്നേ ഞാന് ശക്തനാകുന്നു.
പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങള് നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തില് വിശുദ്ധിയെ തികെച്ചുകൊള്ക.
ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാന് ക്രിസ്തുയേശുവിനാല് പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ള.
13
സഹോദരന്മാരേ, ഞാന് പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.
14
ഒന്നു ഞാന് ചെയ്യുന്നുപിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവില് ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഔടുന്നു.
15
നമ്മില് തികഞ്ഞവര് ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊള്ക; വല്ലതിലും നിങ്ങള് വേറെവിധമായി ചിന്തിച്ചാല് ദൈവം അതുവും നിങ്ങള്ക്കു വെളിപ്പെടുത്തിത്തരും.