మేము సత్యమునకు విరోధముగా ఏమియు చేయనేరము గాని, సత్యము నిమిత్తమే సమస్తమును చేయుచున్నాము.
2 കൊരിന്ത്യർ 13:10
അതുനിമിത്തം ഞാന്‍ വന്നെത്തിയാല്‍ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവു തന്ന അധികാരത്തിന്നു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിന്നു ദൂരത്തുനിന്നു ഇതു എഴുതുന്നു.
2 കൊരിന്ത്യർ 10:8
നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവു ഞങ്ങള്‍ക്കു തന്ന അധികാരത്തെക്കുറിച്ചു ഒന്നു അധികം പ്രശംസിച്ചാലും ഞാന്‍ ലജ്ജിച്ചുപോകയില്ല.
സംഖ്യാപുസ്തകം 16:28-35
28
അപ്പോള്‍ മോശെ പറഞ്ഞതുഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന്നു യഹോവ എന്നെ അയച്ചു; ഞാന്‍ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങള്‍ ഇതിനാല്‍ അറിയും
29
സകലമനുഷ്യരും മരിക്കുന്നതു പോലെ ഇവര്‍ മരിക്കയോ സകലമനുഷ്യര്‍ക്കും ഭവിക്കുന്നതുപോലെ ഇവര്‍ക്കും ഭവിക്കയോ ചെയ്താല്‍ യഹോവ എന്നെ അയച്ചിട്ടില്ല.
30
എന്നാല്‍ യഹോവ ഒരു അപൂര്‍വ്വകാര്യം പ്രവര്‍ത്തിക്കയും ഭൂമി വായ് പിളര്‍ന്നു അവരെയും അവര്‍ക്കുംള്ള സകലത്തെയും വിഴുങ്ങിക്കളകയും അവര്‍ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താല്‍ അവര്‍ യഹോവയെ നിരസിച്ചു എന്നു നിങ്ങള്‍ അറിയും.
31
അവന്‍ ഈ വാക്കുകളെല്ലാം പറഞ്ഞു തീര്‍ന്നപ്പോള്‍ അവരുടെ കീഴെ ഭൂമി പിളര്‍ന്നു.
32
ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേര്‍ന്നിട്ടുള്ള എല്ലാവരെയും അവരുടെ സര്‍വ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
33
അവരും അവരോടു ചേര്‍ന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേല്‍ അടകയും അവര്‍ സഭയുടെ ഇടയില്‍നിന്നു നശിക്കയും ചെയ്തു.
34
അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യര്‍ ഒക്കെയും അവരുടെ നിലവിളി കേട്ടുഭൂമി നമ്മെയും വഴുങ്ങിക്കളയരുതേ എന്നു പറഞ്ഞു ഔടിപ്പോയി.
35
അപ്പോള്‍ യഹോവയിങ്കല്‍നിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.
1 രാജാക്കന്മാർ 22:28
അതിന്നു മീഖായാവുനീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കില്‍ യഹോവ എന്നെക്കൊണ്ടു അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊള്‍വിന്‍ എന്നും അവന്‍ പറഞ്ഞു.
2 രാജാക്കന്മാർ 1:9-13
9
പിന്നെ രാജാവു അമ്പതുപേര്‍ക്കും അധിപതിയായ ഒരുവനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കല്‍ അയച്ചു; അവന്‍ അവന്റെ അടുക്കല്‍ ചെന്നു; അവന്‍ ഒരു മലമുകളില്‍ ഇരിക്കയായിരുന്നു; അവന്‍ അവനോടുദൈവപുരുഷാ, ഇറങ്ങിവരുവാന്‍ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.
10
ഏലീയാവു അമ്പതുപേര്‍ക്കും അധിപതിയായവനോടുഞാന്‍ ദൈവപുരുഷനെങ്കില്‍ ആകശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.
11
അവന്‍ അമ്പതുപേര്‍ക്കും അധിപതിയായ മറ്റൊരുത്തനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കല്‍ അയച്ചു; അവനും അവനോടുദൈവപുരുഷാ, വേഗത്തില്‍ ഇറങ്ങിവരുവാന്‍ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.
12
ഏലീയാവു അവനോടുഞാന്‍ ദൈവപുരുഷനെങ്കില്‍ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്നു ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.
13
മൂന്നാമതും അവന്‍ അമ്പതുപേര്‍ക്കും അധിപതിയായ ഒരുത്തനെയും അവന്റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതുപേര്‍ക്കും അധിപതിയായവന്‍ ചെന്നു ഏലീയാവിന്റെ മുമ്പില്‍ മുട്ടുകുത്തി അവനോടുദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ.
2 രാജാക്കന്മാർ 2:23-25
23
പിന്നെ അവന്‍ അവിടെനിന്നു ബേഥേലിലേക്കു പോയി; അവന്‍ വഴിയില്‍ നടക്കുമ്പോള്‍ ബാലന്മാര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ടു വന്നു അവനെ പരിഹസിച്ചു അവനോടുമൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു.
24
അവന്‍ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തില്‍ അവരെ ശപിച്ചു; അപ്പോള്‍ കാട്ടില്‍നിന്നു രണ്ടു പെണ്‍കരടി ഇറങ്ങിവന്നു അവരില്‍ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.
25
അവന്‍ അവിടംവിട്ടു കര്‍മ്മേല്‍പര്‍വ്വതത്തിലേക്കു പോയി; അവിടെനിന്നു ശമര്‍യ്യയിലേക്കു മടങ്ങിപ്പോന്നു.
സദൃശ്യവാക്യങ്ങൾ 21:30
യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.
സദൃശ്യവാക്യങ്ങൾ 26:2
കുരികില്‍ പാറിപ്പോകുന്നതും മീവല്‍പക്ഷിപറന്നുപോകുന്നതും പോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.
മർക്കോസ് 9:39
അതിന്നു യേശു പറഞ്ഞതുഅവനെ വിരോധിക്കരുതു; എന്റെ നാമത്തില്‍ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തില്‍ എന്നെ ദുഷിച്ചുപറവാന്‍ കഴിയുന്നവന്‍ ആരും ഇല്ല.
മർക്കോസ് 16:17-19
17
വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കുംഎന്റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും;
18
സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവര്‍ക്കും ഹാനി വരികയില്ല; രോഗികളുടെ മേല്‍ കൈ വെച്ചാല്‍ അവര്‍ക്കും സൌഖ്യം വരും എന്നു പറഞ്ഞു.
19
ഇങ്ങനെ കര്‍ത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
ലൂക്കോസ് 9:49-56
49
നാഥാ, ഒരുത്തന്‍ നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങള്‍ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാല്‍ അവനെ വിരോധിച്ചു എന്നു യോഹന്നാന്‍ പറഞ്ഞതിന്നു യേശു അവനോടു
50
വിരോധിക്കരുതു; നിങ്ങള്‍ക്കു പ്രതിക്കുലമല്ലാത്തവന്‍ നിങ്ങള്‍ക്കു അനുകൂലമല്ലോ എന്നു പറഞ്ഞു.
51
അവന്റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോള്‍ അവന്‍ യെരൂശലേമിലേക്കു യാത്രയാവാന്‍ മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
52
അവര്‍ പോയി അവന്നായി വട്ടംകൂട്ടേണ്ടതിന്നു ശമര്യക്കാരുടെ ഒരു ഗ്രാമത്തില്‍ ചെന്നു.
53
എന്നാല്‍ അവന്‍ യെരൂശലേമിലേക്കു പോകുവാന്‍ ഭാവിച്ചിരിക്കയാല്‍ അവര്‍ അവനെ കൈക്കൊണ്ടില്ല.
54
അതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടുകര്‍ത്താവേ, (ഏലിയാവു ചെയ്തതുപോലെ) ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാന്‍ ഞങ്ങള്‍ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു.
55
അവന്‍ തിരിഞ്ഞു അവരെ ശാസിച്ചു(നിങ്ങള്‍ ഏതു ആത്മാവിന്നു അധീനര്‍ എന്നു നിങ്ങള്‍ അറിയുന്നില്ല;
56
മനുഷ്യ പുത്രന്‍ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു എന്നു പറഞ്ഞു.) അവര്‍ വേറൊരു ഗ്രാമത്തിലേക്കു പോയി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 4:28-30
28
സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.
29
ഇപ്പോഴോ കര്‍ത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.
30
സൌഖ്യമാക്കുവാന്‍ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂര്‍ണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാന്‍ നിന്റെ ദാസന്മാര്‍ക്കും കൃപ നല്കേണമേ.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:1-11
1
എന്നാല്‍ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷന്‍ തന്റെ ഭാര്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു.
2
ഭാര്യയുടെ അറിവോടെ വിലയില്‍ കുറെ എടുത്തുവെച്ചു ഒരംശം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്കല്‍ വെച്ചു.
3
അപ്പോള്‍ പത്രൊസ്അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയില്‍ കുറെ എടുത്തുവെപ്പാനും സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?
4
അതു വിലക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.
5
ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവര്‍ക്കും എല്ലാവര്‍ക്കും മഹാഭയം ഉണ്ടായി.
6
ബാല്യക്കാര്‍ എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.
7
ഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോള്‍ അവന്റെ ഭാര്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു.
8
പത്രൊസ് അവളോടുഇത്രെക്കോ നിങ്ങള്‍ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവള്‍ പറഞ്ഞു.
9
പത്രൊസ് അവളോടുകര്‍ത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാന്‍ നിങ്ങള്‍ തമ്മില്‍ ഒത്തതു എന്തു? ഇതാ, നിന്റെ ഭര്‍ത്താവിനെ കുഴിച്ചിട്ടവരുടെ കാല്‍ വാതില്‍ക്കല്‍ ഉണ്ടു; അവര്‍ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.
10
ഉടനെ അവള്‍ അവന്റെ കാല്‍ക്കല്‍ വീണു പ്രാണനെ വിട്ടു; ബാല്യക്കാര്‍ അകത്തു വന്നു അവള്‍ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭര്‍ത്താവിന്റെ അരികെ കുഴിച്ചിട്ടു.
11
സര്‍വസഭെക്കും ഇതു കേട്ടവര്‍ക്കും എല്ലാവര്‍ക്കും മഹാഭയം ഉണ്ടായി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 13:3-12
3
അങ്ങനെ അവര്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചു അവരുടെ മേല്‍ കൈവെച്ചു അവരെ പറഞ്ഞയച്ചു.
4
പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവര്‍ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പല്‍ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി
5
സലമീസില്‍ ചെന്നു യെഹൂദന്മാരുടെ പള്ളിയില്‍ ദൈവവചനം അറിയിച്ചു. യോഹന്നാന്‍ അവര്‍ക്കും ഭൃത്യനായിട്ടു ഉണ്ടായിരുന്നു.
6
അവര്‍ ദ്വീപില്‍കൂടി പാഫൊസ്വരെ ചെന്നപ്പോള്‍ ബര്‍യേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.
7
അവന്‍ ബുദ്ധിമാനായ സെര്‍ഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവര്‍ ബര്‍ന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേള്‍പ്പാന്‍ ആഗ്രഹിച്ചു.
8
എന്നാല്‍ എലീമാസ് എന്ന വിദ്വാന്‍ -- ഇതാകുന്നു അവന്റെ പേരിന്റെ അര്‍ത്ഥം -- അവരോടു എതിര്‍ത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാന്‍ ശ്രമിച്ചു.
9
അപ്പോള്‍ പൌലൊസ് എന്നും പേരുള്ള ശൌല്‍ പരിശുദ്ധാത്മപൂര്‍ണ്ണനായി അവനെ ഉറ്റുനോക്കി
10
ഹേ സകലകപടവും സകല ധൂര്‍ത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സര്‍വ നീതിയുടെയും ശത്രുവേ, കര്‍ത്താവിന്റെ നേര്‍വഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?
11
ഇപ്പോള്‍ കര്‍ത്താവിന്റെ കൈ നിന്റെ മേല്‍ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേല്‍ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവന്‍ തപ്പിനടന്നു.
12
ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കര്‍ത്താവിന്റെ ഉപദേശത്തില്‍ വിസ്മയിച്ചു വിശ്വസിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 19:11-17
11
ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍
12
അവന്റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുപ്പെടുകയും ചെയ്തു.
13
എന്നാല്‍ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യഹൂദന്മാര്‍പൌലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാന്‍ തുനിഞ്ഞു.
14
ഇങ്ങനെ ചെയ്തവര്‍ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യേഹൂദന്റെ ഏഴു പുത്രന്മാര്‍ ആയിരുന്നു.
15
ദുരാത്മാവു അവരോടുയേശുവിനെ ഞാന്‍ അറിയുന്നു; പൌലൊസിനെയും പരിചയമുണ്ടു; എന്നാല്‍ നിങ്ങള്‍ ആര്‍ എന്നു ചോദിച്ചു.
16
പിന്നെ ദുരാത്മാവുള്ള മനുഷ്യന്‍ അവരുടെമേല്‍ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാല്‍ അവര്‍ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടില്‍നിന്നു ഔടിപ്പോയി.
17
ഇതു എഫേസൊസില്‍ പാര്‍ക്കുംന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവര്‍ക്കും ഒക്കെയും ഭയം തട്ടി, കര്‍ത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു
1 കൊരിന്ത്യർ 5:4
നിങ്ങളും എന്റെ ആത്മാവും നമ്മുടെ കര്‍ത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ അവനെ,
1 കൊരിന്ത്യർ 5:5
ആത്മാവു കര്‍ത്താവായ യേശുവിന്റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
1 തിമൊഥെയൊസ് 1:20
ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു; അവര്‍ ദൂഷണം പറയാതിരിപ്പന്‍ പഠിക്കേണ്ടതിന്നു ഞാന്‍ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.
എബ്രായർ 2:3
കര്‍ത്താവു താന്‍ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്‍യ്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവര്‍
എബ്രായർ 2:4
നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാല്‍ എങ്ങനെ തെറ്റി ഒഴിയും?