ആ കാലത്തു ഈ മാര്‍ഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
24
വെള്ളികൊണ്ടു അര്‍ത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീര്‍ക്കുംന്ന ദെമേത്രിയൊസ് എന്ന തട്ടാന്‍ തൊഴില്‍ക്കാര്‍ക്കും വളരെ ലാഭം വരുത്തി വന്നു.
25
അവന്‍ അവരെയും ആ വകയില്‍ ഉള്‍പ്പെട്ട വേലക്കാരെയും കൂട്ടിവരുത്തിപുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴില്‍കൊണ്ടു ആകുന്നു എന്നു നിങ്ങള്‍ക്കു ബോദ്ധ്യമല്ലോ.
26
എന്നാല്‍ ഈ പൌലൊസ് എന്നവന്‍ കയ്യാല്‍ തീര്‍ത്തതു ദേവന്മാര്‍ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസില്‍ മാത്രമല്ല, മിക്കവാറും ആസ്യയില്‍ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങള്‍ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.
27
അതിനാല്‍ നമ്മുടെ ഈ കാര്യം ആക്ഷേപത്തില്‍ ആകുവാന്‍ അടുത്തിരിക്കുന്നതുമല്ലാതെ അര്‍ത്തെമിസ് മഹാദേവിുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.
28
അവര്‍ ഇതു കേട്ടു ക്രോധം നിറഞ്ഞവരായിഎഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്നു ആര്‍ത്തു.
29
പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവര്‍ പൌലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തര്‍ഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.
30
പൌലൊസ് ജനസമൂഹത്തില്‍ ചെല്ലുവാന്‍ ഭാവിച്ചാറെ ശിഷ്യന്മാര്‍ അവനെ വിട്ടില്ല.
31
ആസ്യധിപന്മാരില്‍ ചിലര്‍ അവന്റെ സ്നേഹിതന്മാര്‍ ആകയാല്‍രംഗസ്ഥലത്തു ചെന്നു പോകരുത് എന്നു അവരും അവന്റെ അടുക്കല്‍ ആളയച്ചു അപേക്ഷിച്ചു.
എന്നാല്‍ അവന്‍ യെഹൂദന്‍ എന്നു അറിഞ്ഞപ്പോള്‍എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആര്‍ത്തുകൊണ്ടിരുന്നു.
35
പിന്നെ പട്ടണമേനവന്‍ പുരുഷാരത്തെ അമര്‍ത്തി പറഞ്ഞതുഎഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അര്‍ത്തെമിസ് മഹാദേവിക്കും ദ്യോവില്‍നിന്നു വീണ ബിംബത്തിന്നും ക്ഷേത്രപലക എന്നു അറിയാത്ത മനുഷ്യന്‍ ആര്‍?
ദാവീദ് പിന്നെയും അവനോടുഎന്നോടു നിനക്കു പ്രിയമാകുന്നുവെന്നു നിന്റെ അപ്പന്‍ നല്ലവണ്ണം അറികയാല്‍ യോനാഥാന്‍ ദുഃഖിക്കാതിരിക്കേണ്ടതിന്നു അവന്‍ ഇതു ഗ്രഹിക്കരുതു എന്നു അവന്‍ വിചാരിക്കുന്നു; എന്നാല്‍ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യംചെയ്തു പറഞ്ഞു.
അനന്തരം ദാവീദ്ഞാന്‍ ഒരു ദിവസം ശൌലിന്റെ കയ്യാല്‍ നശിക്കേയുള്ളു; ഫെലിസ്ത്യരുടെ ദേശത്തിലേക്കു ഔടിപ്പോകയല്ലാതെ എനിക്കു വേറെ നിവൃത്തിയില്ല; ശൌല്‍ അപ്പോള്‍ യിസ്രായേല്‍ദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാന്‍ അവന്റെ കയ്യില്‍നിന്നു ഒഴിഞ്ഞുപോകും എന്നു മനസ്സില്‍ നിശ്ചയിച്ചു.