I call
2 കൊരിന്ത്യർ 1:18
നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കല്‍ ഉവ്വു എന്നും മറ്റൊരിക്കല്‍ ഇല്ല എന്നും ആയിരുന്നില്ല എന്നതിന്നു വിശ്വസ്തനായ ദൈവം സാക്ഷി.
2 കൊരിന്ത്യർ 11:11
അതു എന്തുകൊണ്ടു? ഞാന്‍ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു.
2 കൊരിന്ത്യർ 11:31
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ ഞാന്‍ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.
റോമർ 1:9
ഞാന്‍ ഇടവിടാതെ നിങ്ങളെ ഔര്‍ത്തുകൊണ്ടു ദൈവേഷ്ടത്താല്‍ എപ്പോള്‍ എങ്കിലും നിങ്ങളുടെ അടുക്കല്‍ വരുവാന്‍ സാധിക്കേണ്ടതിന്നു എന്റെ പ്രാര്‍ത്ഥനയില്‍ എപ്പോഴും യാചിക്കുന്നു
റോമർ 9:1
ഞാന്‍ ക്രിസ്തുവില്‍ സത്യം പറയുന്നു; ഞാന്‍ പറയുന്നതു ഭോഷ്കല്ല.
ഗലാത്യർ 1:20
ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നതു ഭോഷ്കല്ല എന്നതിന്നു ദൈവം സാക്ഷി.
ഫിലിപ്പിയർ 1:8
ക്രിസ്തുയേശുവിന്റെ ആര്‍ദ്രതയോടെ ഞാന്‍ നിങ്ങളെ എല്ലാവരെയും കാണ്മാന്‍ എത്ര വാഞ്ഛിക്കുന്നു എന്നതിന്നു ദൈവം സാക്ഷി.
1 തെസ്സലൊനീക്യർ 2:5
നിങ്ങള്‍ അറിയുംപോലെ ഞങ്ങള്‍ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി.
అని
2 കൊരിന്ത്യർ 2:1-3
1
എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളുടെ അടുക്കല്‍ വരുന്നതു ദുഃഖത്തോടെ ആകരുതു എന്നു ഞാന്‍ നിര്‍ണ്ണയിച്ചു.
2
ഞാന്‍ നിങ്ങളെ ദുഃഖിപ്പിച്ചാല്‍ എന്നാല്‍ ദുഃഖിതനായവന്‍ അല്ലാതെ എന്നെ സന്തോഷിപ്പിക്കുന്നതു ആര്‍?
3
ഞാന്‍ ഇതു തന്നേ എഴുതിയതു ഞാന്‍ വന്നാല്‍ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാല്‍ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്റെ സന്തോഷം നിങ്ങള്‍ക്കു എല്ലാവര്‍ക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു.
2 കൊരിന്ത്യർ 10:2
ഞങ്ങള്‍ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാന്‍ ഞാന്‍ ഭാവിക്കുന്നു; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ അങ്ങനെ ഖണ്ഡിതമായ ധൈര്‍യ്യം കാണിപ്പാന്‍ ഇടവരരുതു എന്നു അപേക്ഷിക്കുന്നു.
2 കൊരിന്ത്യർ 10:6-11
6
നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോള്‍ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‍വാന്‍ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങള്‍ പുറമെയുള്ളതു നോക്കുന്നു.
7
താന്‍ ക്രിസ്തുവിന്നുള്ളവന്‍ എന്നു ഒരുത്തന്‍ ഉറച്ചിരിക്കുന്നു എങ്കില്‍ അവന്‍ ക്രിസ്തുവിന്നുള്ളവന്‍ എന്നപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവര്‍ എന്നു അവന്‍ പിന്നെയും നിരൂപിക്കട്ടെ.
8
നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവു ഞങ്ങള്‍ക്കു തന്ന അധികാരത്തെക്കുറിച്ചു ഒന്നു അധികം പ്രശംസിച്ചാലും ഞാന്‍ ലജ്ജിച്ചുപോകയില്ല.
9
ഞാന്‍ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്നു തോന്നരുതു.
10
അവന്റെ ലേഖനങ്ങള്‍ ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലര്‍ പറയുന്നുവല്ലോ.
11
അകലെയിരിക്കുമ്പോള്‍ ഞങ്ങള്‍ ലേഖനങ്ങളാല്‍ വാക്കില്‍ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോള്‍ പ്രവൃത്തിയിലും അങ്ങനെയുള്ളവര്‍ തന്നേ എന്നു അങ്ങനത്തവന്‍ നിരൂപിക്കട്ടെ.
2 കൊരിന്ത്യർ 12:20
ഞാന്‍ വരുമ്പോള്‍ ഞാന്‍ ഇച്ഛിക്കാത്തവിധത്തില്‍ നിങ്ങളെ കാണുകയും നിങ്ങള്‍ ഇച്ഛിക്കാത്ത വിധത്തില്‍ എന്നെ കാണുകയും ചെയ്യുമോ എന്നും പിണക്കം, ഈര്‍ഷ്യ, ക്രോധം, ശാഠ്യം, ഏഷണി, കുശുകുശുപ്പു, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും
2 കൊരിന്ത്യർ 13:2
ഞാന്‍ രണ്ടാം പ്രവാശ്യം നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍ഞാന്‍ വീണ്ടും വന്നാല്‍ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ ദൂരത്തിരുന്നുകൊണ്ടു ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുന്‍ കൂട്ടി പറയുന്നു.
2 കൊരിന്ത്യർ 13:10
അതുനിമിത്തം ഞാന്‍ വന്നെത്തിയാല്‍ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവു തന്ന അധികാരത്തിന്നു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിന്നു ദൂരത്തുനിന്നു ഇതു എഴുതുന്നു.
1 കൊരിന്ത്യർ 4:21
നിങ്ങള്‍ക്കു ഏതു വേണം? ഞാന്‍ വടിയോടുകൂടെയോ സ്നേഹത്തിലും സൌമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കല്‍ വരേണ്ടതു?
1 കൊരിന്ത്യർ 5:5
ആത്മാവു കര്‍ത്താവായ യേശുവിന്റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
1 തിമൊഥെയൊസ് 1:20
ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു; അവര്‍ ദൂഷണം പറയാതിരിപ്പന്‍ പഠിക്കേണ്ടതിന്നു ഞാന്‍ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.