എന്നാല്‍ ഒരുത്തന്‍ തന്റെ കന്യകെക്കു പ്രായം കടന്നാല്‍ താന്‍ ചെയ്യുന്നതു അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കില്‍ അങ്ങനെ വേണ്ടിവന്നാല്‍ ഇഷ്ടംപോലെ ചെയ്യട്ടെ; അവന്‍ ദോഷം ചെയ്യുന്നില്ല; അവര്‍ വിവാഹം ചെയ്യട്ടെ.
നിങ്ങള്‍ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവന്‍ കര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കര്‍ത്താവിന്നുള്ളതു ചിന്തിക്കുന്നു;
33
വിവാഹം ചെയ്തവന്‍ ഭാര്‍യ്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
34
അതുപോലെ ഭാര്‍യ്യയായവള്‍ക്കും കന്യകെക്കും തമ്മില്‍ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവള്‍ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കര്‍ത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവള്‍ ഭര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
ഞാന്‍ ഇതു നിങ്ങള്‍ക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങള്‍ ചാപല്യം കൂടാതെ കര്‍ത്താവിങ്കല്‍ സ്ഥിരമായ്‍വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.