എങ്കിലും നിര്‍ബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാന്‍ അധികാരമുള്ളവനും ഹൃദയത്തില്‍ സ്ഥിരതയുള്ളവനുമായ ഒരുവന്‍ തന്റെ കന്യകയെ സൂക്ഷിച്ചുകൊള്‍വാന്‍ സ്വന്ത ഹൃദയത്തില്‍ നിര്‍ണ്ണയിച്ചു എങ്കില്‍ അവന്‍ ചെയ്യുന്നതു നന്നു.
അതിന്നു ദൈവം സ്വപ്നത്തില്‍ അവനോടുനീ ഇതു ഹൃദയപരമാര്‍ത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാന്‍ ഞാന്‍ നിന്നെ സമ്മതിക്കാതിരുന്നതു.
അവര്‍ കൊയ്യുന്ന നിലത്തിന്മേല്‍ ദൃഷ്ടിവെച്ചു അവരുടെ പിന്നാലെ പൊയ്ക്കൊള്‍ക; ബാല്യക്കാര്‍ നിന്നെ തൊടരുതെന്നു ഞാന്‍ അവരോടു കല്പിച്ചിട്ടുണ്ടു. നിനക്കു ദാഹിക്കുമ്പോള്‍ പാത്രങ്ങള്‍ക്കരികെ ചെന്നു ദാഹിക്കുമ്പോള്‍ പാത്രങ്ങള്‍ക്കരികെ ചെന്നു ബാല്യക്കാര്‍ കോരിവെച്ചതില്‍നിന്നു കുടിച്ചുകൊള്‍ക എന്നു പറഞ്ഞു.