దూరముగా పారిపోవుడి
ആദിപുസ്തകം 39:12-18
12
അവള്‍ അവന്റെ വസ്ത്രം പിടിച്ചുഎന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞുഎന്നാല്‍ അവന്‍ തന്റെ വസ്ത്രം അവളുടെ കയ്യില്‍ വിട്ടേച്ചു പുറത്തേക്കു ഔടിക്കളഞ്ഞു.
13
അവന്‍ വസ്ത്രം തന്റെ കയ്യില്‍ വിട്ടേച്ചു പുറത്തേക്കു ഔടിപ്പോയി എന്നു കണ്ടപ്പോള്‍,
14
അവള്‍ വീട്ടിലുള്ളവരെ വിളിച്ചു അവരോടുകണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവന്‍ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവന്‍ എന്നോടുകൂടെ ശയിക്കേണ്ടതിന്നു എന്റെ അടുക്കല്‍ വന്നു; എന്നാല്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു.
15
ഞാന്‍ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോള്‍ അവന്‍ തന്റെ വസ്ത്രം എന്റെ അടുക്കല്‍ വിട്ടേച്ചു ഔടി പൊയ്ക്കളഞ്ഞു എന്നു പറഞ്ഞു.
16
യജമാനന്‍ വീട്ടില്‍ വരുവോളം അവള്‍ ആ വസ്ത്രം തന്റെ പക്കല്‍ വെച്ചുകൊണ്ടിരുന്നു.
17
അവനോടു അവള്‍ അവ്വണം തന്നേ സംസാരിച്ചുനീ കൊണ്ടുവന്നിരിക്കുന്ന എബ്രായദാസന്‍ എന്നെ ഹാസ്യമാക്കുവാന്‍ എന്റെ അടുക്കല്‍ വന്നു.
18
ഞാന്‍ ഉറക്കെ നിലവിളിച്ചപ്പോള്‍ അവന്‍ തന്റെ വസ്ത്രം എന്റെ അടുക്കല്‍ വിട്ടേച്ചു പുറത്തേക്കു ഔടിപ്പോയി എന്നു പറഞ്ഞു.
സദൃശ്യവാക്യങ്ങൾ 2:16-19
16
അതു നിന്നെ പരസ്ത്രീയുടെ കയ്യില്‍നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
17
അവള്‍ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.
18
അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകള്‍ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.
19
അവളുടെ അടുക്കല്‍ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.
സദൃശ്യവാക്യങ്ങൾ 5:3-15
3
പരസ്ത്രീയുടെ അധരങ്ങളില്‍നിന്നു തേന്‍ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാള്‍ മൃദുവാകുന്നു.
4
പിന്നത്തേതിലോ അവള്‍ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാള്‍പോലെ മൂര്‍ച്ചയും ഉള്ളവള്‍ തന്നേ.
5
അവളുടെ കാലുകള്‍ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്കു ഔടുന്നു.
6
ജീവന്റെ മാര്‍ഗ്ഗത്തില്‍ അവള്‍ ചെല്ലാതവണ്ണം അവളുടെ പാതകള്‍ അസ്ഥിരമായിരിക്കുന്നു; അവള്‍ അറിയുന്നതുമില്ല.
7
ആകയാല്‍ മക്കളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.
8
നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.
9
നിന്റെ യൌവനശക്തി അന്യന്മാര്‍ക്കും നിന്റെ ആണ്ടുകള്‍ ക്രൂരന്നും കൊടുക്കരുതു.
10
കണ്ടവര്‍ നിന്റെ സമ്പത്തു തിന്നുകളയരുതു. നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടില്‍ ആയ്പോകരുതു.
11
നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു നീ ഒടുവില്‍ നെടുവീര്‍പ്പിട്ടുകൊണ്ടു
12
അയ്യോ! ഞാന്‍ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.
13
എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാന്‍ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവര്‍ക്കും ഞാന്‍ ചെവികൊടുത്തില്ല.
14
സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാന്‍ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാന്‍ സംഗതിവരരുതു.
15
നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റില്‍നിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.
സദൃശ്യവാക്യങ്ങൾ 6:24-32
24
അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തില്‍നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളില്‍നിന്നും നിന്നെ രക്ഷിക്കും.
25
അവളുടെ സൌന്ദര്യത്തെ നിന്റെ ഹൃദയത്തില്‍ മോഹിക്കരുതു; അവള്‍ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.
26
വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.
27
ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയില്‍ തീ കൊണ്ടുവരാമോ?
28
ഒരുത്തന്നു കാല്‍ പൊള്ളാതെ തീക്കനലിന്മേല്‍ നടക്കാമോ?
29
കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കല്‍ ചെല്ലുന്നവന്‍ ഇങ്ങനെ തന്നേ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷവരാതെയിരിക്കയില്ല.
30
കള്ളന്‍ വിശന്നിട്ടു വിശപ്പടക്കുവാന്‍ മാത്രം കട്ടാല്‍ ആരും അവനെ നിരസിക്കുന്നില്ല.
31
അവനെ പിടികിട്ടിയാല്‍ അവന്‍ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കാം;
32
സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനന്‍ ; അങ്ങനെ ചെയ്യുന്നവന്‍ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 7:5-23
5
അവ നിന്നെ പരസ്ത്രീയുടെ കയ്യില്‍നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.
6
ഞാന്‍ എന്റെ വീട്ടിന്റെ കിളിവാതില്‍ക്കല്‍ അഴിക്കിടയില്‍കൂടി നോക്കിക്കൊണ്ടിരിക്കുമ്പോള്‍
7
ഭോഷന്മാരുടെ ഇടയില്‍ ഒരുത്തനെ കണ്ടു; യൌവനക്കാരുടെ കൂട്ടത്തില്‍ ബുദ്ധിഹീനനായോരു യുവാവിനെ കണ്ടറിഞ്ഞു.
8
അവന്‍ വൈകുന്നേരം, സന്ധ്യാസമയത്തു, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയില്‍,
9
അവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയില്‍കൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നു ചെല്ലുന്നു.
10
പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തില്‍ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.
11
അവള്‍ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാല്‍ വീട്ടില്‍ അടങ്ങിയിരിക്കയില്ല.
12
ഇപ്പോള്‍ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഔരോ കോണിലും അവള്‍ പതിയിരിക്കുന്നു.
13
അവള്‍ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നതു
14
എനിക്കു സമാധാനയാഗങ്ങള്‍ ഉണ്ടായിരുന്നു; ഇന്നു ഞാന്‍ എന്റെ നേര്‍ച്ചകളെ കഴിച്ചിരിക്കുന്നു.
15
അതുകൊണ്ടു ഞാന്‍ നിന്നെ കാണ്മാന്‍ ആഗ്രഹിച്ചു. നിന്നെ എതിരേല്പാന്‍ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.
16
ഞാന്‍ എന്റെ കട്ടിലിന്മേല്‍ പരവതാനികളും മിസ്രയീമ്യനൂല്‍കൊണ്ടുള്ള വരിയന്‍ പടങ്ങളും വിരിച്ചിരിക്കുന്നു.
17
മൂറും അകിലും ലവംഗവുംകൊണ്ടു ഞാന്‍ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.
18
വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തില്‍ രമിക്കാം; കാമവിലാസങ്ങളാല്‍ നമുക്കു സുഖിക്കാം.
19
പുരുഷന്‍ വീട്ടില്‍ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;
20
പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൌര്‍ണ്ണമാസിക്കേ വീട്ടില്‍ വന്നെത്തുകയുള്ളു.
21
ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാല്‍ അവള്‍ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിര്‍ബ്ബന്ധിക്കുന്നു.
22
അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,
23
പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളില്‍ അസ്ത്രം തറെക്കുവോളം അവന്‍ അവളുടെ പിന്നാലെ ചെല്ലുന്നു.
സദൃശ്യവാക്യങ്ങൾ 7:24-27
24
ആകയാല്‍ മക്കളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിന്‍ .
25
നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുതു.
26
അവള്‍ വീഴിച്ച ഹതന്മാര്‍ അനേകര്‍; അവള്‍ കൊന്നുകളഞ്ഞവര്‍ ആകെ വലിയോരു കൂട്ടം ആകുന്നു.
27
അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.
സദൃശ്യവാക്യങ്ങൾ 9:16-18
16
അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയുന്നതു;
17
മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.
18
എങ്കിലും മൃതന്മാര്‍ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാര്‍ പാതാളത്തിന്റെ ആഴത്തില്‍ ഇരിക്കുന്നു എന്നും അവന്‍ അറിയുന്നില്ല.
റോമർ 6:12
ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു,
റോമർ 6:13
നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമര്‍പ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമര്‍പ്പിച്ചുകൊള്‍വിന്‍ .
2 തിമൊഥെയൊസ് 2:22
യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.
എബ്രായർ 13:4
വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ; എന്നാല്‍ ദുര്‍ന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.
1 പത്രോസ് 2:11
പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികള്‍ നിങ്ങളെ ദുഷ്പ്രവൃത്തിക്കാര്‍ എന്നു ദുഷിക്കുന്തോറും
పాపమును
റോമർ 1:24
അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളില്‍ സ്വന്തശരീരങ്ങളെ തമ്മില്‍ തമ്മില്‍ അവമാനിക്കേണ്ടതിന്നു അശുദ്ധിയില്‍ ഏല്പിച്ചു.
1 തെസ്സലൊനീക്യർ 4:5
വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.