నామమున
അപ്പൊസ്തലരുടെ പ്രവൃത്തികൾ 3:6
അപ്പോള്‍ പത്രൊസ്വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നുനസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ നടക്ക എന്നു പറഞ്ഞു
അപ്പൊസ്തലരുടെ പ്രവൃത്തികൾ 4:7-12
7
ഇവര്‍ അവരെ നടുവില്‍ നിറുത്തിഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങള്‍ ഇതു ചെയ്തു എന്നു ചോദിച്ചു.
8
പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതുജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,
9
ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവന്‍ എന്തൊന്നിനാല്‍ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കില്‍ നിങ്ങള്‍ ക്രൂശിച്ചവനും.
10
ദൈവം മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ തന്നേ ഇവന്‍ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പില്‍ നിലക്കുന്നു എന്നു നിങ്ങള്‍ എല്ലാവരും യിസ്രായേല്‍ ജനം ഒക്കെയും അറിഞ്ഞുകൊള്‍വിന്‍ .
11
വീടുപണിയുന്നവരായ നിങ്ങള്‍ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീര്‍ന്ന കല്ലു ഇവന്‍ തന്നേ.
12
മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 4:30-12
അപ്പൊസ്തലരുടെ പ്രവൃത്തികൾ 16:18
ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടുഅവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍ തന്നേ അതു അവളെ വിട്ടുപോയി.
എഫെസ്യർ 5:20
നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ നാമത്തില്‍ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊള്‍വിന്‍ .
കൊലൊസ്സ്യർ 3:17
വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ചെയ്തും അവന്‍ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിന്‍ .
when
മത്തായി 16:19
സ്വര്‍ഗ്ഗ രാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതു ഒക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.
മത്തായി 18:16-18
16
കേള്‍ക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാല്‍ സകല കാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക.
17
അവരെ കൂട്ടാക്കാഞ്ഞാല്‍ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാല്‍ അവന്‍ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.
18
നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
മത്തായി 18:20-18
മത്തായി 28:18
യേശു അടുത്തുചെന്നു“സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
മത്തായി 28:20
യോഹന്നാൻ 20:23
ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നവോ അവര്‍ക്കും മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കും നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു.
2 കൊരിന്ത്യർ 2:9
നിങ്ങള്‍ സകലത്തിലും അനുസരണമുള്ളവരോ എന്നു പരീക്ഷിച്ചറിയേണ്ടതിനുമായിരുന്നു ഞാന്‍ എഴുതിയതു.
2 കൊരിന്ത്യർ 2:10
നിങ്ങള്‍ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു; എന്നാല്‍ ഞാന്‍ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കില്‍ നിങ്ങള്‍ നിമിത്തം ക്രിസ്തുവിന്റെ സന്നിധാനത്തില്‍ ക്ഷമിച്ചിരിക്കുന്നു.
2 കൊരിന്ത്യർ 13:3
ക്രിസ്തു എന്നില്‍ സംസാരിക്കുന്നു എന്നതിന്നു നിങ്ങള്‍ തുമ്പു അന്വേഷിക്കുന്നുവല്ലോ അവന്‍ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളില്‍ ശക്തന്‍ തന്നേ.
2 കൊരിന്ത്യർ 13:10
അതുനിമിത്തം ഞാന്‍ വന്നെത്തിയാല്‍ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവു തന്ന അധികാരത്തിന്നു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിന്നു ദൂരത്തുനിന്നു ഇതു എഴുതുന്നു.