ye are full
1 കൊരിന്ത്യർ 1:5
ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളില്‍ ഉറപ്പായിരിക്കുന്നതുപോലെ
1 കൊരിന്ത്യർ 3:1
എന്നാല്‍ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവില്‍ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാന്‍ കഴിഞ്ഞുള്ളു.
1 കൊരിന്ത്യർ 3:2
ഭക്ഷണമല്ല, പാല്‍ അത്രേ ഞാന്‍ നിങ്ങള്‍ക്കു തന്നതു; ഭക്ഷിപ്പാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങള്‍ ജഡികന്മാരല്ലോ.
1 കൊരിന്ത്യർ 5:6
നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?
സദൃശ്യവാക്യങ്ങൾ 13:7
ഒന്നും ഇല്ലാഞ്ഞിട്ടും ധനികന്‍ എന്നു നടിക്കുന്നവന്‍ ഉണ്ടു; വളരെ ധനം ഉണ്ടായിട്ടും ദരിദ്രന്‍ എന്നു നടിക്കുന്നവനും ഉണ്ടു;
സദൃശ്യവാക്യങ്ങൾ 25:14
ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവന്‍ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു.
യെശയ്യാവ് 5:21
തങ്ങള്‍ക്കുതന്നേ ജ്ഞാനികളായും തങ്ങള്‍ക്കു തന്നേ വിവേകികളായും തോന്നുന്നവര്‍ക്കും അയ്യോ കഷ്ടം!
ലൂക്കോസ് 1:51-53
51
തന്റെ ഭുജംകൊണ്ടു അവന്‍ ബലം പ്രവര്‍ത്തിച്ചു, ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
52
പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നു ഇറക്കി താണവരെ ഉയര്‍ത്തിയിരിക്കുന്നു.
53
വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.
ലൂക്കോസ് 6:25
ഇപ്പോള്‍ തൃപ്തന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ക്കു വിശക്കും. ഇപ്പോള്‍ ചിരിക്കുന്നവരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ ദുഃഖിച്ചു കരയും.
റോമർ 12:3
ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാന്‍ എനിക്കു ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഔരോരുത്തനോടും പറയുന്നു.
റോമർ 12:16
തമ്മില്‍ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നുകൊള്‍വിന്‍ ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാര്‍ എന്നു വിചാരിക്കരുതു.
ഗലാത്യർ 6:3
താന്‍ അല്പനായിരിക്കെ മഹാന്‍ ആകുന്നു എന്നു ഒരുത്തന്‍ നിരൂപിച്ചാല്‍ തന്നെത്താന്‍ വഞ്ചിക്കുന്നു.
വെളിപ്പാട് 3:17
ഞാന്‍ ധനവാന്‍ ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാല്‍
without
1 കൊരിന്ത്യർ 4:18
എങ്കിലും ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല എന്നുവെച്ചുചിലര്‍ ചീര്‍ത്തിരിക്കുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 20:29
ഞാന്‍ പോയ ശേഷം ആട്ടിന്‍ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള്‍ നിങ്ങളുടെ ഇടയില്‍ കടക്കും എന്നു ഞാന്‍ അറിയുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 20:30
ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍ നിന്നും എഴുന്നേലക്കും.
ഫിലിപ്പിയർ 1:27
ഞാന്‍ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങള്‍ ഏകാത്മാവില്‍ നിലനിന്നു എതിരാളികളാല്‍ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിന്‍ .
ഫിലിപ്പിയർ 2:12
അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങള്‍ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാന്‍ അരികത്തിരിക്കുമ്പോള്‍ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോള്‍ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവര്‍ത്തിപ്പിന്‍ .
and I
സംഖ്യാപുസ്തകം 11:29
മോശെ അവനോടുഎന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേല്‍ പകരുകയും ചെയ്തെങ്കില്‍ കൊള്ളായിരുന്നു എന്നു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 26:29
നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാന്‍ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
2 കൊരിന്ത്യർ 11:1
നിങ്ങള്‍ എന്റെ പക്കല്‍ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാല്‍ കൊള്ളായിരുന്നു; അതേ, നിങ്ങള്‍ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ.
ye did
സങ്കീർത്തനങ്ങൾ 122:5-9
5
അവിടേക്കു ഗോത്രങ്ങള്‍, യഹോവയുടെ ഗോത്രങ്ങള്‍ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‍വാന്‍ കയറിച്ചെല്ലുന്നു.
6
അവിടെ ന്യായാസനങ്ങള്‍, ദാവീദ്ഗൃഹത്തിന്റെ ന്യായാസനങ്ങള്‍ തന്നേ ഇരിക്കുന്നു.
7
യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാര്‍ത്ഥിപ്പിന്‍ ; നിന്നെ സ്നേഹിക്കുന്നവര്‍ സ്വൈരമായിരിക്കട്ടെ.
8
നിന്റെ കൊത്തളങ്ങളില്‍ സമാധാനവും നിന്റെ അരമനകളില്‍ സ്വൈരവും ഉണ്ടാകട്ടെ.
9
എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നില്‍ സമാധാനം ഉണ്ടാകട്ടെ എന്നു ഞാന്‍ പറയും.
യിരെമ്യാവു 28:6
ഭാര്യമാരെ പരിഗ്രഹിച്ചു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിപ്പിന്‍ ; നിങ്ങള്‍ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന്നു പുത്രന്മാര്‍ക്കും ഭാര്യമാരെ എടുക്കയും പുത്രിമാരെ പുരുഷന്മാര്‍ക്കും കൊടുക്കയും ചെയ്‍വിന്‍ ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ.
റോമർ 12:15
സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിന്‍ .
2 കൊരിന്ത്യർ 13:9
ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ശക്തരും ആയിരിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിന്നായി തന്നേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
1 തെസ്സലൊനീക്യർ 2:19
നമ്മുടെ കര്‍ത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയില്‍ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആര്‍ ആകുന്നു? നിങ്ങളും അല്ലയോ?
1 തെസ്സലൊനീക്യർ 2:20
ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങള്‍ തന്നേ.
1 തെസ്സലൊനീക്യർ 3:6-9
6
ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കല്‍നിന്നു വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങള്‍ നിങ്ങളെ കാണ്മാന്‍ വാഞ്ഛിക്കുന്നതുപോലെ നിങ്ങള്‍ ഞങ്ങളെയും കാണ്മാന്‍ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു എപ്പോഴും നല്ല ഔര്‍മ്മ ഉണ്ടു എന്നും ഞങ്ങളോടു സദ്വര്‍ത്തമാനം അറിയിച്ച കാരണത്താല്‍,
7
സഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങള്‍ നിങ്ങളെക്കുറിച്ചു ആശ്വാസം പ്രാപിച്ചു.
8
നിങ്ങള്‍ കര്‍ത്താവില്‍ നിലനിലക്കുന്നു എന്നു അറിഞ്ഞു ഞങ്ങള്‍ വീണ്ടും ജീവിക്കുന്നു.
9
നമ്മുടെ ദൈവത്തിന്റെ സന്നിധിയില്‍ നിങ്ങളെച്ചൊല്ലി ഞങ്ങള്‍ സന്തോഷിക്കുന്ന സകല സന്തോഷത്തിന്നും തക്കതായി ദൈവത്തിന്നു എന്തൊരു സ്തോത്രം ചെയ്‍വാന്‍ ഞങ്ങളാല്‍ കഴിയും?
2 തിമൊഥെയൊസ് 2:11
നാം അവനോടുകൂടെ മരിച്ചു എങ്കില്‍ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കില്‍ കൂടെ വാഴും;
2 തിമൊഥെയൊസ് 2:12
നാം തള്ളിപ്പറയും എങ്കില്‍ അവന്‍ നമ്മെയും തള്ളിപ്പറയും.
വെളിപ്പാട് 5:10
ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു എന്നൊരു പുതിയ പാട്ടു അവര്‍ പാടുന്നു.