ye
എഫെസ്യർ 5:21
ക്രിസ്തുവിന്റെ ഭയത്തില്‍ അന്യോന്യം കീഴ്പെട്ടിരിപ്പിന്‍ .
എബ്രായർ 13:17
നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിന്‍ ; അവര്‍ കണകൂ ബോധിപ്പിക്കേണ്ടുന്നവരാകയാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവര്‍ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാന്‍ ഇടവരുത്തുവിന്‍ ; അല്ലാഞ്ഞാല്‍ നിങ്ങള്‍ക്കു നന്നല്ല.
1 പത്രോസ് 5:5
അവ്വണ്ണം ഇളയവരേ, മൂപ്പന്മാര്‍ക്കും കീഴടങ്ങുവിന്‍ . എല്ലാവരും തമ്മില്‍ തമ്മില്‍ കീഴടങ്ങി താഴ്മ ധരിച്ചുകൊള്‍വിന്‍ ദൈവം നിഗളികളോടു എതിര്‍ത്തുനിലക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപ നലകുന്നു;
సహాయముచేయుచు
1 കൊരിന്ത്യർ 12:28
ദൈവം സഭയില്‍ ഒന്നാമതു അപ്പൊസ്തലന്മാര്‍, രണ്ടാമതു പ്രവാചകന്മാര്‍ മൂന്നാമതു ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഔരോരുത്തരെ നിയമിക്കയും പിന്നെ വീര്‍യ്യപ്രവൃത്തികള്‍, രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നലകുകയും ചെയ്തു.
1 ദിനവൃത്താന്തം 12:18
അപ്പോള്‍ മുപ്പതുപേരില്‍ തലവനായ അമാസായിയുടെമേല്‍ ആത്മാവു വന്നുദാവീദേ, ഞങ്ങള്‍ നിനക്കുള്ളവര്‍, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാര്‍ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികള്‍ക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവന്‍ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.
റോമർ 16:3
ക്രിസ്തുയേശുവില്‍ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‍വിന്‍ .
റോമർ 16:9
ക്രിസ്തുവില്‍ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉര്‍ബ്ബാനൊസിന്നും എനിക്കു പ്രിയനായ സ്താക്കുവിന്നും വന്ദനം ചൊല്ലുവിന്‍ .
ഫിലിപ്പിയർ 4:3
സാക്ഷാല്‍ ഇണയാളിയായുള്ളോവേ, അവര്‍ക്കും തുണനില്‍ക്കേണം എന്നു ഞാന്‍ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തില്‍ പേരുള്ള ക്ളേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകള്‍ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ പോരാടിയിരിക്കുന്നു.
3 യോഹന്നാൻ 1:8
ആകയാല്‍ നാം സത്യത്തിന്നു കൂട്ടുവേലക്കാര്‍ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്കരിക്കേണ്ടതാകുന്നു.
ప్రయాసపడుచు
1 കൊരിന്ത്യർ 3:9
ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാര്‍; നിങ്ങള്‍ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിര്‍മ്മാണം.
റോമർ 16:6
നിങ്ങള്‍ക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവിന്‍ .
റോമർ 16:12
കര്‍ത്താവില്‍ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവിന്‍ . കര്‍ത്താവില്‍ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെര്‍സിസിന്നു വന്ദനം ചൊല്ലുവിന്‍ .
1 തെസ്സലൊനീക്യർ 1:3
നമ്മുടെ കര്‍ത്താവായ യേശിക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയില്‍ ഔര്‍ത്തു
1 തെസ്സലൊനീക്യർ 2:9
സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങള്‍ ഔര്‍ക്കുംന്നുവല്ലോ; നിങ്ങളില്‍ ആര്‍ക്കും ഭാരമായിത്തീരരുതു എന്നു വെച്ചു ഞങ്ങള്‍ രാവും പകലും വേല ചെയ്തു കൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.
1 തെസ്സലൊനീക്യർ 5:12
സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ അദ്ധ്വാനിക്കയും കര്‍ത്താവില്‍ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം
1 തിമൊഥെയൊസ് 5:17
നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.
എബ്രായർ 6:10
ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാന്‍ തക്കവണ്ണം അനീതിയുള്ളവനല്ല.
വെളിപ്പാട് 2:3
നിനക്കു സഹിഷ്ണുതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളന്നുപോകാഞ്ഞതും ഞാന്‍ അറിയുന്നു.