ഞാന്‍ സ്വതന്ത്രന്‍ അല്ലയോ? ഞാന്‍ അപ്പൊസ്തലന്‍ അല്ലയോ? നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടില്ലയോ? കര്‍ത്താവില്‍ ഞാന്‍ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ അല്ലയോ?
രാത്രിയില്‍ കര്‍ത്താവു ദര്‍ശനത്തില്‍ പൌലൊസിനോടുനീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുത്; ഞാന്‍ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തില്‍ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.
അപ്പോള്‍ അവന്‍ എന്നോടുനമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായില്‍ നിന്നും വചന്‍ കേള്‍പ്പാനും നിയമിച്ചിരിക്കുന്ന.
എങ്കിലും എഴുന്നേറ്റു നിവിര്‍ന്നു നില്‍ക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാന്‍ നിനക്കു പ്രത്യക്ഷന്‍ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാന്‍ ഞാന്‍ നിനക്കു പ്രത്യക്ഷനായി.
പ്രശംസിക്കുന്നതിനാല്‍ പ്രയോജനമില്ല എങ്കിലും അതു ആവശ്യമായിരിക്കുന്നു. ഞാന്‍ കര്‍ത്താവിന്റെ ദര്‍ശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാന്‍ പോകുന്നു.
2
ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാന്‍ അറിയുന്നുഅവന്‍ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാന്‍ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു.
3
ആ മനുഷ്യന്‍ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാന്‍ അറിയുന്നില്ല; ദൈവം അറിയുന്നു.
4
മനുഷ്യന്നു ഉച്ചരിപ്പാന്‍ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവന്‍ കേട്ടു എന്നു ഞാന്‍ അറിയുന്നു.
5
അവനെക്കുറിച്ചു ഞാന്‍ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളില്‍ അല്ലാതെ ഞാന്‍ പ്രശംസിക്കയില്ല.
6
ഞാന്‍ പ്രശംസിപ്പാന്‍ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നതു; എങ്കിലും എന്നെ കാണുന്നതിനും എന്റെ വായില്‍നിന്നു കേള്‍ക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുതു എന്നുവെച്ചു ഞാന്‍ അടങ്ങുന്നു.