బయలువెళ్లెనా
യെശയ്യാവ് 2:3
അനേകവംശങ്ങളും ചെന്നുവരുവിന്‍ , നമുക്കു യഹോവയുടെ പര്‍വ്വതത്തിലേക്കു, യാക്കോബിന്‍ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവന്‍ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളില്‍ നടക്കയും ചെയ്യും എന്നു പറയും. സീയോനില്‍നിന്നു ഉപദേശവും യെരൂശലേമില്‍നിന്നു യഹോവയുടെ വചനവും പുറപ്പെടും.
മീഖാ 4:1
അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും; ജാതികള്‍ അതിലേക്കു ഒഴുകിച്ചെല്ലും.
മീഖാ 4:2
അനേകവംശങ്ങളും ചെന്നുവരുവിന്‍ , നമുക്കു യഹോവയുടെ പര്‍വ്വതത്തിലേക്കും യാക്കോബിന്‍ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവന്‍ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളില്‍ നടക്കയും ചെയ്യും എന്നു പറയും. സീയോനില്‍നിന്നു ഉപദേശവും യെരൂശലേമില്‍നിന്നു യഹോവയുടെ വചനവും പുറപ്പെടും.
സെഖര്യാവ് 14:8
അന്നാളില്‍ ജീവനുള്ള വെള്ളം യെരൂശലേമില്‍ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;
അപ്പൊസ്തലരുടെ പ്രവൃത്തികൾ 13:1-3
1
അന്ത്യൊക്ക്യയിലെ സഭയില്‍ ബര്‍ന്നബാസ്, നീഗര്‍ എന്നു പേരുള്ള ശിമോന്‍ , കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളര്‍ന്ന മനായേന്‍ , ശൌല്‍ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.
2
അവര്‍ കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോള്‍ഞാന്‍ ബര്‍ന്നബാസിനെയും ശെഘിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേര്‍തിരിപ്പിന്‍ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.
3
അങ്ങനെ അവര്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചു അവരുടെ മേല്‍ കൈവെച്ചു അവരെ പറഞ്ഞയച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 15:35
കുറെനാള്‍ കഴിഞ്ഞിട്ടു പൌലൊസ് ബര്‍ന്നബാസിനോടുനാം കര്‍ത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാര്‍ എങ്ങനെയിരിക്കുന്നു എന്നു നോക്കുക എന്നു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 15:36
മര്‍ക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാന്‍ ബര്‍ന്നബാസ് ഇച്ഛിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 16:9
അവിടെവെച്ചു പൌലൊസ് രാത്രിയില്‍ മക്കെദോന്യക്കാരനായൊരു പുരുഷന്‍ അരികെ നിന്നുനീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദര്‍ശനം കണ്ടു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 16:10
ഈ ദര്‍ശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങള്‍ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാന്‍ ശ്രമിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 17:1
അവര്‍ അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു നെസ്സലൊനീക്കയില്‍ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 17:10
സഹോദരന്മാര്‍ ഉടനെ, രാത്രിയില്‍ തന്നേ, പൌലൊസിനെയും ശീലാസിനെയും ബെരോവേക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവര്‍ യെഹൂദന്മാരുടെ പള്ളിയില്‍ പോയി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 17:11
അവര്‍ തെസ്സലോനീക്കയിലുള്ളവരെക്കാള്‍ ഉത്തമന്മാരായിരുന്നു. അവര്‍ വചനം പൂര്‍ണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 17:15
പൌലൊസിനോടുകൂടെ വഴിത്തുണ പോയവര്‍ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തില്‍ തന്റെ അടുക്കല്‍ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 18:1-17
1
അനന്തരം അവന്‍ അഥേന വിട്ടു കൊരിന്തില്‍ ചെന്നു.
2
യെഹൂദന്മാര്‍ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതു കൊണ്ടു ഇത്തല്യയില്‍ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരന്‍ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കല്‍ ചെന്നു.
3
തൊഴില്‍ ഒന്നാകകൊണ്ടു അവന്‍ അവരോടുകൂടെ പാര്‍ത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.
4
എന്നാല്‍ ശബ്ബത്ത് തോറും അവന്‍ പള്ളിയില്‍ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.
5
ശീലാസും തിമൊഥെയൊസും മക്കെദോന്യയില്‍ നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തില്‍ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാര്‍ക്കും സാക്ഷീകരിച്ചു.
6
അവര്‍ എതിര്‍ പറയുകയും ദുഷിക്കയും ചെയ്കയാല്‍ അവന്‍ വസ്ത്രം കുടഞ്ഞുനിങ്ങളുടെ നാശത്തിന്നു നിങ്ങള്‍ തന്നേ ഉത്തരവാദികള്‍; ഞാന്‍ നിര്‍മ്മലന്‍ ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുക്കല്‍ പോകും എന്നു അവരോടു പറഞ്ഞു.
7
അവന്‍ അവിടം വിട്ടു തീത്തൊസ് യുസ്കൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടില്‍ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു.
8
പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കര്‍ത്താവില്‍ വിശ്വസിച്ചു; കൊരിന്ത്യരില്‍ അനേകര്‍ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.
9
രാത്രിയില്‍ കര്‍ത്താവു ദര്‍ശനത്തില്‍ പൌലൊസിനോടുനീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുത്; ഞാന്‍ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തില്‍ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.
10
അങ്ങനെ അവന്‍ ഒരാണ്ടും ആറുമാസവും അവരുടെ ഇടയില്‍ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.
11
ഗല്ലിയോന്‍ അഖായയില്‍ ദേശഅധിപതിയായി വാഴുമ്പോള്‍ യെഹൂദന്മാര്‍ പൌലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടു ചെന്നു
12
ഇവന്‍ ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാന്‍ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.
13
പൌലൊസ് വായ്തുറപ്പാന്‍ ഭാവിക്കുമ്പോള്‍ ഗല്ലിയോന്‍ യെഹൂദന്മാരോടുയെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കില്‍ ഞാന്‍ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേള്‍ക്കുമായിരുന്നു.
14
വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തര്‍ക്കസംഗതികള്‍ എങ്കിലോ നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ ; ഈ വകെക്കു ന്യായാധിപതി ആകുവാന്‍ എനിക്കു മനസ്സില്ല എന്നു പറഞ്ഞു
15
അവരെ ന്യായാസനത്തിങ്കല്‍നിന്നു പുറത്താക്കി.
16
എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പില്‍ വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോന്‍ കൂട്ടാക്കിയില്ല.
17
പൌലൊസ് പിന്നെയും കുറെനാള്‍ പാര്‍ത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേര്‍ച്ച ഉണ്ടായിരുന്നതിനാല്‍ കെംക്രയയില്‍ വെച്ചു തല ക്ഷൌരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പല്‍ കയറി സുറിയയിലേക്കു പുറപ്പെട്ടു
2 കൊരിന്ത്യർ 10:13-16
13
ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങള്‍ക്കു അളന്നുതന്ന അതിരിന്റെ അളവിന്നു ഒത്തവണ്ണമത്രേ പ്രശംസിക്കുന്നതു.
14
ഞങ്ങള്‍ നിങ്ങളുടെ അടുക്കലോളം എത്താതെ അതിര്‍ കടന്നു പോകുന്നു എന്നല്ല; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഞങ്ങള്‍ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ.
15
ഞങ്ങള്‍ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചാല്‍ ഞങ്ങളുടെ അതിരിന്നകത്തു നിങ്ങളുടെ ഇടയില്‍ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും
16
മറ്റൊരുത്തന്റെ അതിരിന്നകത്തു സാധിച്ചതില്‍ പ്രശംസിക്കാതെ നിങ്ങള്‍ക്കു അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു.
1 തെസ്സലൊനീക്യർ 1:8
നിങ്ങളുടെ അടുക്കല്‍ നിന്നു കര്‍ത്താവിന്റെ വചനം മുഴങ്ങിച്ചെന്നതു മക്കെദൊന്യയിലും അഖായയിലും മാത്രമല്ല; എല്ലാടവും നിങ്ങള്‍ക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങള്‍ ഒന്നും പറവാന്‍ ആവശ്യമില്ല.
or
1 കൊരിന്ത്യർ 4:7
നിന്നെ വിശേഷിപ്പിക്കുന്നതു ആര്‍? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു? ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ തൃപ്തന്മാരായി;