revealed
1 കൊരിന്ത്യർ 14:6
സഹോദരന്മാരേ, ഞാന്‍ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളില്‍ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നാല്‍ നിങ്ങള്‍ക്കു എന്തു പ്രയോജനം വരും?
1 കൊരിന്ത്യർ 14:26
ആകയാല്‍ എന്തു? സഹോദരന്മാരേ, നിങ്ങള്‍ കൂടിവരുമ്പോള്‍ ഔരോരുത്തന്നു സങ്കീര്‍ത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവര്‍ദ്ധനെക്കായി ഉതകട്ടെ.
let
ഇയ്യോബ് 32:11
ഞാന്‍ നിങ്ങളുടെ വാക്കു ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങള്‍ തക്ക മൊഴികള്‍ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങള്‍ക്കു ഞാന്‍ ചെവികൊടുത്തു.
ഇയ്യോബ് 32:15-20
15
അവര്‍ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവര്‍ക്കും വാക്കു മുട്ടിപ്പോയി.
16
അവര്‍ ഉത്തരം പറയാതെ വെറുതെ നിലക്കുന്നു; അവര്‍ സംസാരിക്കായ്കയാല്‍ ഞാന്‍ കാത്തിരിക്കേണമോ?
17
എനിക്കു പറവാനുള്ളതു ഞാനും പറയും; എന്റെ അഭിപ്രായം ഞാന്‍ പ്രസ്താവിക്കും.
18
ഞാന്‍ മൊഴികള്‍കൊണ്ടു തിങ്ങിയിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവു എന്നെ നിര്‍ബ്ബന്ധിക്കുന്നു.
19
എന്റെ ഉള്ളം അടെച്ചുവെച്ച വീഞ്ഞുപോലെ ഇരിക്കുന്നു; അതു പുതിയ തുരുത്തികള്‍പോലെ പൊട്ടു മാറായിരിക്കുന്നു.
20
എന്റെ വിമ്മിഷ്ടം തീരേണ്ടതിന്നു ഞാന്‍ സംസാരിക്കും; എന്റെ അധരം തുറന്നു ഉത്തരം പറയും.
ഇയ്യോബ് 33:31-33
31
ഇയ്യോബേ, ശ്രദ്ധവെച്ചു കേള്‍ക്ക; മിണ്ടാതെയിരിക്ക; ഞാന്‍ സംസാരിക്കാം.
32
നിനക്കു ഉത്തരം പറവാനുണ്ടെങ്കില്‍ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാന്‍ ആകുന്നു എന്റെ താല്പര്യം.
33
ഇല്ലെന്നുവരികില്‍, നീ എന്റെ വാക്കു കേള്‍ക്ക; മിണ്ടാതിരിക്ക; ഞാന്‍ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.
1 തെസ്സലൊനീക്യർ 5:19
1 തെസ്സലൊനീക്യർ 5:20
പ്രവചനം തുച്ഛീകരിക്കരുതു.