eat
1 കൊരിന്ത്യർ 5:7
നിങ്ങള്‍ പുളിപ്പില്ലാത്തവരായിരിപ്പാന്‍ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിന്‍ . നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.
1 കൊരിന്ത്യർ 5:8
ആകയാല്‍ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക.
സങ്കീർത്തനങ്ങൾ 22:26
എളിയവര്‍ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവര്‍ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 22:29
ഭൂമിയില്‍ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്കു ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാന്‍ കഴിയാത്തവനും കൂടെ.
സദൃശ്യവാക്യങ്ങൾ 9:5
വരുവിന്‍ , എന്റെ അപ്പം തിന്നുകയും ഞാന്‍ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‍വിന്‍ !
ഉത്തമഗീതം 5:1
എന്റെ സഹോദരീ, എന്റെ കാന്തേ, ഞാന്‍ എന്റെ തോട്ടത്തില്‍ വന്നിരിക്കുന്നു; ഞാന്‍ എന്റെ മൂറും സുഗന്ധവര്‍ഗ്ഗവും പെറുക്കി; ഞാന്‍ എന്റെ തേന്‍ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിന്‍ ; പ്രിയരേ, കുടിച്ചു മത്തരാകുവിന്‍ !
യെശയ്യാവ് 25:6
സൈന്യങ്ങളുടെ യഹോവ ഈ പര്‍വ്വതത്തില്‍ സകലജാതികള്‍ക്കും മൃഷ്ടഭോജനങ്ങള്‍കൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങള്‍ കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നേ.
യെശയ്യാവ് 55:1-3
1
അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിന്നു വരുവിന്‍ ‍വന്നു വാങ്ങി തിന്നുവിന്‍ ‍; നിങ്ങള്‍ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്‍വിന്‍ ‍
2
അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്‍ തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിന്‍ പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊള്‍വിന്‍ ‍
3
നിങ്ങള്‍ ചെവി ചായിച്ചു എന്റെ അടുക്കല്‍ വരുവിന്‍ ‍; നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊള്‍വിന്‍ ‍; ദാവീദിന്റെ നിശ്ചലകൃപകള്‍ എന്ന ഒരു ശാശ്വത നിയമം ഞാന്‍ നിങ്ങളോടു ചെയ്യും
യോഹന്നാൻ 6:53-58
53
യേശു അവരോടു പറഞ്ഞതുആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നുനിങ്ങള്‍ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാല്‍ നിങ്ങള്‍ക്കു ഉള്ളില്‍ ജീവന്‍ ഇല്ല.
54
എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവന്‍ ഉണ്ടു; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും.
55
എന്റെ മാംസം സാക്ഷാല്‍ ഭക്ഷണവും എന്റെ രക്തം സാക്ഷാല്‍ പാനീയവും ആകുന്നു.
56
എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
57
ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാന്‍ പിതാവിന്‍ മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവന്‍ എന്‍ മൂലം ജീവിക്കും.
58
സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാര്‍ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവന്‍ എന്നേക്കും ജീവിക്കും.
this
1 കൊരിന്ത്യർ 11:27
അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കര്‍ത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവന്‍ എല്ലാം കര്‍ത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരന്‍ ആകും.
1 കൊരിന്ത്യർ 11:28
മനുഷ്യന്‍ തന്നെത്താന്‍ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തില്‍നിന്നു കുടിക്കയും ചെയ്‍വാന്‍ .
1 കൊരിന്ത്യർ 10:3
മോശെയോടു ചേര്‍ന്നു എല്ലാവരും
1 കൊരിന്ത്യർ 10:4
ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയില്‍നിന്നല്ലോ അവര്‍ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു —
1 കൊരിന്ത്യർ 10:16
നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
1 കൊരിന്ത്യർ 10:17
അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തില്‍ അംശികള്‍ ആകുന്നുവല്ലോ.
జ్ఞాపకము చేసికొనుటకై
പുറപ്പാട് 12:14
ഈ ദിവസം നിങ്ങള്‍ക്കു ഔര്‍മ്മനാളായിരിക്കേണം; നിങ്ങള്‍ അതു യഹോവേക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങള്‍ അതു ആചരിക്കേണം.
യോശുവ 4:7
യോര്‍ദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പില്‍ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോര്‍ദ്ദാനെ കടന്നപ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേല്‍മക്കള്‍ക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം.
സങ്കീർത്തനങ്ങൾ 111:4
അവന്‍ തന്റെ അത്ഭുതങ്ങള്‍ക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവന്‍ തന്നേ.
ഉത്തമഗീതം 1:4
യെരൂശലേംപുത്രിമാരേ, ഞാന്‍ കറുത്തവള്‍ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവള്‍ ആകുന്നു.
യെശയ്യാവ് 26:8
അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയില്‍ ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.
മത്തായി 26:13
ലോകത്തില്‍ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവള്‍ ചെയ്തതും അവളുടെ ഔര്‍മ്മെക്കായി പ്രസ്താവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.