అధికార
ആദിപുസ്തകം 20:16
സാറയോടു അവന്‍ നിന്റെ ആങ്ങളെക്കു ഞാന്‍ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ടു; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പ്രതിശാന്തി; നീ എല്ലാവര്‍ക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു.
ആദിപുസ്തകം 24:64
റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി.
ആദിപുസ്തകം 24:65
അവള്‍ ദാസനോടുവെളിന്‍ പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷന്‍ ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനന്‍ തന്നേ എന്നു ദാസന്‍ പറഞ്ഞു. അപ്പോള്‍ അവള്‍ ഒരു മൂടുപടം എടുത്തു തന്നെ മൂടി.
దేవదూతలనుబట్టి
സഭാപ്രസംഗി 5:6
നിന്റെ വായ് നിന്റെ ദേഹത്തിന്നു പാപകാരണമാകരുതു; അബദ്ധവശാല്‍ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയില്‍ പറകയും അരുതു; ദൈവം നിന്റെ വാക്കുനിമിത്തം കോപിച്ചു നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നതു എന്തിനു?
മത്തായി 18:10
ഈ ചെറിയവരില്‍ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
എബ്രായർ 1:14
അവര്‍ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?