And were all baptized unto Moses in the cloud and in the sea;
1 കൊരിന്ത്യർ 1:13-16
13
ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങള്‍ക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തില്‍ നിങ്ങള്‍ സ്നാനം ഏറ്റുവോ?
14
എന്റെ നാമത്തില്‍ ഞാന്‍ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം
15
ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളില്‍ ആരെയും ഞാന്‍ സ്നാനം കഴിപ്പിക്കായ്കയാല്‍ ഞാന്‍ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
16
സ്തെഫനാസിന്റെ ഭവനക്കാരെയും ഞാന്‍ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാന്‍ ഔര്‍ക്കുംന്നില്ല.
പുറപ്പാട് 14:31
യഹോവ മിസ്രയീമ്യരില്‍ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.
യോഹന്നാൻ 9:28
അപ്പോള്‍ അവര്‍ അവനെ ശകാരിച്ചുനീ അവന്റെ ശിഷ്യന്‍ ; ഞങ്ങള്‍ മോശെയുടെ ശിഷ്യന്മാര്‍.
യോഹന്നാൻ 9:29
മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങള്‍ അറിയുന്നു; ഇവനോ എവിടെനിന്നു എന്നു അറിയുന്നില്ല എന്നു പറഞ്ഞു.
എബ്രായർ 3:2
മോശെ ദൈവഭവനത്തില്‍ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തന്‍ ആകുന്നു.
എബ്രായർ 3:3
ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാള്‍ അധികം മഹത്വത്തിന്നു യോഗ്യന്‍ എന്നു എണ്ണിയിരിക്കുന്നു.