ആമോസിന്റെ മകനായ യെശയ്യാവു യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാലത്തു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദര്‍ശിച്ച ദര്‍ശനം.
അന്നാളില്‍ യിസ്രായേലില്‍ ശേഷിച്ചവരും യാക്കോബ്ഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാര്‍ത്ഥമായി ആശ്രയിക്കും.
21
ഒരു ശേഷിപ്പു മടങ്ങിവരും (ശെയാര്‍-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും.
22
യിസ്രായേലേ, നിന്റെ ജനം കടല്‍ക്കരയിലെ മണല്‍പോലെ ആയിരുന്നാലും അതില്‍ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.
23
എങ്ങനെ എന്നാല്‍ സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു സര്‍വ്വഭൂമിയുടെയും മദ്ധ്യേ നിര്‍ണ്ണയിക്കപ്പെട്ട സംഹാരം വരുത്തും.
ഇപ്പോഴോ, ഞങ്ങളുടെ ദൈവം ഞങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കേണ്ടതിന്നും ഞങ്ങളുടെ ദാസ്യസ്ഥിതിയില്‍ ഞങ്ങള്‍ക്കു കുറഞ്ഞോരു ജീവശക്തി നല്കേണ്ടതിന്നും ഞങ്ങളില്‍ ഒരു ശേഷിപ്പിനെ രക്ഷിച്ചു തന്റെ വിശുദ്ധസ്ഥലത്തു ഞങ്ങള്‍ക്കു ഒരു പാര്‍പ്പിടം തരുവാന്‍ തക്കവണ്ണം ഞങ്ങള്‍ക്കു ഒരു ക്ഷണനേരത്തേക്കു ഞങ്ങളുടെ ദൈവമായ യഹോവ കൃപ കാണിച്ചിരിക്കുന്നു.
ഞങ്ങള്‍ നിന്റെ കല്പനകളെ വീണ്ടും ലംഘിക്കയും ഈ മ്ളേച്ഛത ചെയ്യുന്ന ജാതികളോടു സംബന്ധം കൂടുകയും ചെയ്യാമോ? ചെയ്താല്‍ ഒരു ശേഷിപ്പോ തെറ്റി ഒഴിഞ്ഞവരോ ഉണ്ടാകാതവണ്ണം നീ ഞങ്ങളെ മുടിച്ചുകളയുവോളം ഞങ്ങളോടു കോപിക്കയില്ലയോ?
അന്നാളില്‍ കര്‍ത്താവു തന്റെ ജനത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരില്‍നിന്നും മിസ്രയീമില്‍നിന്നും പത്രോസില്‍നിന്നും കൂശില്‍നിന്നും ഏലാമില്‍നിന്നും ശിനാരില്‍നിന്നും ഹമാത്തില്‍നിന്നും സമുദ്രത്തിലെ ദ്വീപുകളില്‍നിന്നും വീണ്ടുകൊള്‍വാന്‍ രണ്ടാം പ്രാവശ്യം കൈ നീട്ടും.
അതുകൊണ്ടു പ്രസവിക്കാനുള്ളവള്‍ പ്രസവിക്കുവോളം അവന്‍ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരില്‍ ശേഷിപ്പുള്ളവര്‍ യിസ്രായേല്‍മക്കളുടെ അടുക്കല്‍ മടങ്ങിവരും.
4
എന്നാല്‍ അവന്‍ നിന്നു യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടെ മേയിക്കും; അവന്‍ നിര്‍ഭയം വസിക്കും; അവന്‍ അന്നു ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
5
അവന്‍ സമാധാനമാകും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അരമനകളില്‍ ചവിട്ടുമ്പോള്‍ നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും നിര്‍ത്തും.
6
അവര്‍ അശ്ശൂര്‍ദേശത്തെയും അതിന്റെ പ്രവശേനങ്ങളില്‍വെച്ചു നിമ്രോദ് ദേശത്തെയും വാള്‍കൊണ്ടു പാഴാക്കും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളില്‍ ചവിട്ടുമ്പോള്‍ അവന്‍ നമ്മെ അവരുടെ കയ്യില്‍നിന്നു വിടുവിക്കും.
7
യാക്കോബില്‍ ശേഷിപ്പുള്ളവര്‍ പലജാതികളുടെയും ഇടയില്‍ യഹോവയിങ്കല്‍ നിന്നുള്ള മഞ്ഞുപോലെയും മനുഷ്യന്നായി താമസിക്കയോ മനുഷ്യപുത്രന്മാര്‍ക്കായി കാത്തിരിക്കയോ ചെയ്യാതെ പുല്ലിന്മേല്‍ പെയ്യുന്ന മാരിപോലെയും ആകും.
8
യാക്കോബില്‍ ശേഷിപ്പുള്ളവര്‍ ജാതികളുടെ ഇടയില്‍, അനേകവംശങ്ങളുടെ ഇടയില്‍ തന്നേ, കാട്ടുമൃഗങ്ങളില്‍ ഒരു സിംഹംപോലെയും ആട്ടിന്‍ കൂട്ടങ്ങളില്‍ ഒരു ബാലസിംഹംപോലെയും ആകും; അതു അകത്തു കടന്നാല്‍ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിപ്പാന്‍ ആരും ഉണ്ടാകയില്ല.