അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഔര്‍ത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റെഅറ്റംവരെ സര്‍വ്വജാതികളുടെയും ഇടയില്‍ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
65
ആ ജാതികളുടെ ഇടയില്‍ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.
66
നിന്റെ ജീവന്‍ നിന്റെ മുമ്പില്‍ തൂങ്ങിയിരിക്കും; രാവും പകലും നീ പേടിച്ചു പാര്‍ക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.
67
നിന്റെ ഹൃദയത്തില്‍ നീ പേടിച്ചുകൊണ്ടിരിക്കുന്ന പേടി നിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോള്‍സന്ധ്യ ആയെങ്കില്‍ കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്തുനേരം വെളുത്തെങ്കില്‍ കൊള്ളായിരുന്നു എന്നും നീ പറയും.
68
നീ ഇനി കാണുകയില്ല എന്നു ഞാന്‍ നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പല്‍ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കള്‍ക്കു അടിയാരും അടിയാട്ടികളുമായി വില്പാന്‍ നിര്‍ത്തും; എന്നാല്‍ നിങ്ങളെ വാങ്ങുവാന്‍ ആരും ഉണ്ടാകയില്ല.
നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യില്‍ ഞാന്‍ അതു കൊടുക്കും അവര്‍ നിന്നോടുകുനിയുക; ഞങ്ങള്‍ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവര്‍കൂ നീ നിന്റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടിവന്നു