తెగించి
സദൃശ്യവാക്യങ്ങൾ 28:1
ആരും ഔടിക്കാതെ ദുഷ്ടന്മാര്‍ ഔടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിര്‍ഭയമായിരിക്കുന്നു.
യെശയ്യാവ് 58:1
ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുതു; കാഹളംപോലെ നിന്റെ ശബ്ദം ഉയര്‍‍ത്തി, എന്റെ ജനത്തിന്നു അവരുടെ ലംഘനത്തെയും യാക്കോബ്ഗൃഹത്തിന്നു അവരുടെ പാപങ്ങളെയും അറിയിക്ക
എഫെസ്യർ 6:19
ഞാന്‍ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മര്‍മ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാന്‍ എന്റെ വായി തുറക്കുമ്പോള്‍ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും
എഫെസ്യർ 6:20
ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതില്‍ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാര്‍ത്ഥിപ്പിന്‍ .
నేను దొరకితిని
റോമർ 9:30
നീതിയുടെ പ്രമാണം പിന്‍ തുടര്‍ന്ന യിസ്രായേലോ ആ പ്രമാണത്തിങ്കല്‍ എത്തിയില്ല.
യെശയ്യാവ് 65:1
എന്നെ ആഗ്രഹിക്കാത്തവര്‍‍ എന്നെ അന്‍ വേഷിപ്പാന്‍ ഇടയായി; എന്നെ അന്‍ വേഷിക്കാത്തവര്‍‍കൂ എന്നെ കണ്ടേത്തുവാന്‍ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോടുഇതാ ഞാന്‍ ‍, ഇതാ ഞാന്‍ എന്നു ഞാന്‍ പറഞ്ഞു
യെശയ്യാവ് 65:2
സ്വന്‍ ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയില്‍ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാന്‍ ഇടവിടാതെ കൈ നീട്ടുന്നു
ప్రత్యక్షమైతిని
യെശയ്യാവ് 49:6
നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലില്‍ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാന്‍ നിന്നെ ജാതികള്‍ക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവന്‍ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 52:15
അവര്‍‍ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാര്‍‍ അവനെ കണ്ടു വായ്പൊത്തി നിലക്കും; അവര്‍‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും
യെശയ്യാവ് 55:4
ഞാന്‍ അവനെ ജാതികള്‍ക്കു സാക്ഷിയും വംശങ്ങള്‍ക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു
യെശയ്യാവ് 55:5
നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്റെ ദൈവമായ യഹോവനിമിത്തവും യിസ്രായേലിന്റെ പരിശുദ്ധന്‍ ‍നിമിത്തവും അവന്‍ നിന്നെ മഹത്വപ്പെടുത്തിയിരിക്കയാല്‍ തന്നേ നിന്റെ അടുക്കല്‍ ഔടിവരും
മത്തായി 20:16
ഇങ്ങനെ പിമ്പന്മാര്‍ മുമ്പന്‍ മാരും മുമ്പന്മാര്‍ പിമ്പന്മാരും ആകും.”
മത്തായി 22:9
ആകയാല്‍ വഴിത്തലെക്കല്‍ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിന്‍ എന്നു പറഞ്ഞു.
മത്തായി 22:10
ആ ദാസന്മാര്‍ പെരുവഴികളില്‍ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.
ലൂക്കോസ് 14:23
യജമാനന്‍ ദാസനോടുനീ പെരുവഴികളിലും വേലികള്‍ക്കരികെയും പോയി, എന്റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാന്‍ നിര്‍ബ്ബന്ധിക്ക.
1 യോഹന്നാൻ 4:19
അവന്‍ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.