he fell
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:10
ഉടനെ അവള്‍ അവന്റെ കാല്‍ക്കല്‍ വീണു പ്രാണനെ വിട്ടു; ബാല്യക്കാര്‍ അകത്തു വന്നു അവള്‍ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭര്‍ത്താവിന്റെ അരികെ കുഴിച്ചിട്ടു.
സംഖ്യാപുസ്തകം 16:45
ഞാന്‍ അവരെ ക്ഷണത്തില്‍ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോള്‍ അവര്‍ കവിണ്ണുവീണു.
യോഹന്നാൻ 18:6
ഞാന്‍ തന്നേ എന്നു അവരോടു പറഞ്ഞപ്പോള്‍ അവര്‍ പിന്‍ വാങ്ങി നിലത്തുവീണു.
റോമർ 11:22
ആകയാല്‍ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാണ്‍ക; വീണവരില്‍ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയില്‍ നിലനിന്നാല്‍ ദയയും തന്നേ; അല്ലെങ്കില്‍ നീയും ഛേദിക്കപ്പെടും.
1 കൊരിന്ത്യർ 4:7
നിന്നെ വിശേഷിപ്പിക്കുന്നതു ആര്‍? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു? ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ തൃപ്തന്മാരായി;
Saul
ആദിപുസ്തകം 3:9
യഹോവയായ ദൈവം മനുഷ്യനെ വിളിച്ചുനീ എവിടെ എന്നു ചോദിച്ചു.
ആദിപുസ്തകം 16:8
സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവള്‍ഞാന്‍ എന്റെ യജമാനത്തി സാറായിയെ വിട്ടു ഔടിപ്പോകയാകുന്നു എന്നു പറഞ്ഞു.
ആദിപുസ്തകം 22:11
ഉടനെ യഹോവയുടെ ദൂതന്‍ ആകാശത്തുനിന്നുഅബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാന്‍ ഇതാ, എന്നു അവന്‍ പറഞ്ഞു.
പുറപ്പാട് 3:4
നോക്കേണ്ടതിന്നു അവന്‍ വരുന്നതു യഹോവ കണ്ടപ്പോള്‍ ദൈവം മുള്‍പടര്‍പ്പിന്റെ നടുവില്‍ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവന്‍ ഇതാ, ഞാന്‍ എന്നു പറഞ്ഞു.
ലൂക്കോസ് 10:41
എന്നാല്‍ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.
യോഹന്നാൻ 20:16
യേശു അവളോടുമറിയയേ, എന്നു പറഞ്ഞു. അവള്‍ തിരിഞ്ഞു എബ്രായഭാഷയില്‍റബ്ബൂനി എന്നു പറഞ്ഞു;
യോഹന്നാൻ 21:15
അവര്‍ പ്രാതല്‍ കഴിച്ചശേഷം യേശു ശിമോന്‍ പത്രൊസിനോടുയോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ ഉവ്വു, കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവന്‍ അവനോടു പറഞ്ഞു.
why
അപ്പൊസ്തലരുടെ പ്രവൃത്തികൾ 22:7
ഞാന്‍ നിലത്തു വീണുശൌലേ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 22:8
ഖരത്താവോ, നീ ആര്‍ എന്നു ഞാന്‍ ചോദിച്ചതിന്നുനീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാന്‍ എന്നു അവന്‍ എന്നോടു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 26:14
ഞങ്ങള്‍ എല്ലാവരും നിലത്തു വീണപ്പോള്‍ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നത് എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയില്‍ എന്നോടു പറയുന്നൊരു ശബ്ദം ഞാന്‍ കേട്ടു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 26:15
നീ ആരാകുന്നു കര്‍ത്താവേ, എന്നു ഞാന്‍ ചോദിച്ചതിന്നു കര്‍ത്താവുനീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാന്‍ ;
യെശയ്യാവ് 63:9
അവരുടെ കഷ്ടതയില്‍ ഒക്കെയും അവന്‍ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതന്‍ അവരെ രക്ഷിച്ചു; തന്റെ സേ്നഹത്തിലും കനിവിലും അവന്‍ അവരെ വീണ്ടേടുത്തു; പുരാതനകാലത്തൊക്കെയും അവന്‍ അവരെ ചുമന്നുകൊണ്ടു നടന്നു
സെഖര്യാവ് 2:8
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളോടു കവര്‍ച്ച ചെയ്ത ജാതികളുടെ അടുക്കല്‍ അവന്‍ എന്നെ മഹത്വത്തിന്നായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവന്‍ അവന്റെ കണ്മണിയെ തൊടുന്നു.
മത്തായി 25:40
രാജാവു അവരോടുഎന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
മത്തായി 25:45
ഈ ഏറ്റവും ചെറിവരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
മത്തായി 25:46
ഇവര്‍ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാര്‍ നിത്യജീവങ്കലേക്കും പോകും.”
1 കൊരിന്ത്യർ 12:12
ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.
എഫെസ്യർ 5:30
നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.