Therefore they that were scattered abroad went every where preaching the word.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 11:19
സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാല്‍ ചിതറിപ്പോയവര്‍ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 14:2-7
2
വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി.
3
എന്നാല്‍ അവര്‍ വളരെക്കാലം അവിടെ പാര്‍ത്തു, കര്‍ത്താവില്‍ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവന്‍ തന്റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാന്‍ വരം നല്കി.
4
എന്നാല്‍ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലര്‍ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി.
5
അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോള്‍ അവര്‍ അതു ഗ്രഹിച്ചു ലുസ്ത്ര,
6
ദെര്‍ബ്ബ ഇന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും
7
ഔടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.
മത്തായി 10:23
എന്നാല്‍ ഒരു പട്ടണത്തില്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ മറ്റൊന്നിലേക്കു ഔടിപ്പോകുവിന്‍ . മനുഷ്യപുത്രന്‍ വരുവോളം നിങ്ങള്‍ യിസ്രായേല്‍ പട്ടണങ്ങളെ സഞചരിച്ചു തീരുകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
1 തെസ്സലൊനീക്യർ 2:2
നിങ്ങള്‍ അറിയുംപോലെ ഞങ്ങള്‍ ഫിലിപ്പിയില്‍വെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാന്‍ ഞങ്ങളുടെ ദൈവത്തില്‍ ധൈര്യപ്പെട്ടിരുന്നു.