See
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:47
നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു.
യെഹെസ്കേൽ 36:25
ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായി തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും.
യോഹന്നാൻ 3:5
അതിന്നു യേശുആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നുവെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴികയില്ല.
യോഹന്നാൻ 3:23
യോഹന്നാനും ശലേമിന്നു അരികത്തു ഐനോനില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകള്‍ വന്നു സ്നാനം ഏറ്റു.
തീത്തൊസ് 3:5
അവന്‍ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.
തീത്തൊസ് 3:6
നാം അവന്റെ കൃപയാല്‍ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനര്‍ജ്ജനനസ്നാനം കൊണ്ടും
1 യോഹന്നാൻ 5:6
ജലത്താലും രക്തത്താലും വന്നവന്‍ ഇവന്‍ ആകുന്നുയേശുക്രിസ്തു തന്നേ; ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ.