How
സങ്കീർത്തനങ്ങൾ 25:8
യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവന്‍ പാപികളെ നേര്‍വ്വഴികാണിക്കുന്നു.
സങ്കീർത്തനങ്ങൾ 25:9
സൌമ്യതയുള്ളവരെ അവന്‍ ന്യായത്തില്‍ നടത്തുന്നു; സൌമ്യതയുള്ളവര്‍ക്കും തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
സങ്കീർത്തനങ്ങൾ 73:16
ഞാന്‍ ഇതു ഗ്രഹിപ്പാന്‍ നിരൂപിച്ചപ്പോള്‍ എനിക്കു പ്രയാസമായി തോന്നി;
സങ്കീർത്തനങ്ങൾ 73:17
ഒടുവില്‍ ഞാന്‍ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തില്‍ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.
സങ്കീർത്തനങ്ങൾ 73:22
ഞാന്‍ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പില്‍ മൃഗംപോലെ ആയിരുന്നു.
സദൃശ്യവാക്യങ്ങൾ 30:2
ഞാന്‍ സകലമനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല;
സദൃശ്യവാക്യങ്ങൾ 30:3
ഞാന്‍ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.
യെശയ്യാവ് 29:18
അന്നാളില്‍ ചെകിടന്മാര്‍ പുസ്തകത്തിലെ വചനങ്ങളെ കേള്‍ക്കുകയും കരുടന്മാരുടെ കണ്ണുകള്‍ ഇരുളും അന്ധകാരവും നീങ്ങി കാണുകയും
യെശയ്യാവ് 29:19
സൌമ്യതയുള്ളവര്‍ക്കും യഹോവയില്‍ സന്തോഷം വര്‍ദ്ധിക്കയും മനുഷ്യരില്‍ സാധുക്കളായവര്‍ യിസ്രായേലിന്റെ പരിശുദ്ധനില്‍ ആനന്ദിക്കയും ചെയ്യും.
യെശയ്യാവ് 35:8
അവിടെ ഒരു പെരുവഴിയും പാതയും ഉണ്ടാകും; അതിന്നു വിശുദ്ധവഴി എന്നു പേരാകും; ഒരു അശുദ്ധനും അതില്‍കൂടി കടന്നുപോകയില്ല; അവന്‍ അവരോടുകൂടെ ഇരിക്കും; വഴിപോക്കര്‍, ഭോഷന്മാര്‍പോലും, വഴിതെറ്റിപ്പോകയില്ല.
മത്തായി 18:3
“നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
മത്തായി 18:4
ആകയാല്‍ ഈ ശിശുവിനെപ്പോലെ തന്നെത്താന്‍ താഴ്ത്തുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആകുന്നു.
മർക്കോസ് 10:15
ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
റോമർ 10:14
എന്നാല്‍ അവര്‍ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര്‍ കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാല്‍ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
1 കൊരിന്ത്യർ 3:18
ആരും തന്നെത്താന്‍ വഞ്ചിക്കരുതു; താന്‍ ഈ ലോകത്തില്‍ ജ്ഞാനി എന്നു നിങ്ങളില്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവന്‍ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.
1 കൊരിന്ത്യർ 8:2
താന്‍ വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കില്‍ അറിയേണ്ടതുപോലെ അവന്‍ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.
1 കൊരിന്ത്യർ 14:36
ദൈവവചനം നിങ്ങളുടെ ഇടയില്‍നിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങള്‍ക്കു മാത്രമോ വന്നതു?
1 കൊരിന്ത്യർ 14:37
താന്‍ പ്രവാചകന്‍ എന്നോ ആത്മികന്‍ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കില്‍, ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നതു കര്‍ത്താവിന്റെ കല്പന ആകുന്നു എന്നു അവന്‍ അറിഞ്ഞുകൊള്ളട്ടെ.
യാക്കോബ് 1:10
ധനവനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാല്‍ തന്റെ എളിമയിലും പ്രശംസിക്കട്ടെ.
യാക്കോബ് 1:21
ആകയാല്‍ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാന്‍ ശക്തിയുള്ളതും ഉള്‍നട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊള്‍വിന്‍ .
1 പത്രോസ് 2:1
ആകയാല്‍ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു
1 പത്രോസ് 2:2
ഇപ്പോള്‍ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാന്‍ വചനം എന്ന മായമില്ലാത്ത പാല്‍ കുടിപ്പാന്‍
And he
2 രാജാക്കന്മാർ 5:9
അങ്ങനെ നയമാന്‍ രഥത്തോടും കുതിരകളോടുംകൂടെ എലീശയുടെ വീട്ടുവാതില്‍ക്കല്‍ വന്നു നിന്നു.
2 രാജാക്കന്മാർ 5:26
അതിന്നു അവന്‍ ആ പുരുഷന്‍ രഥത്തില്‍നിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോള്‍ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകള്‍, ദാസീദാസന്മാര്‍ എന്നീവകമേടിപ്പാനും ഇതാകുന്നുവോ സമയം?
2 രാജാക്കന്മാർ 10:15
അവന്‍ അവിടെനിന്നു പുറപ്പെട്ടപ്പോള്‍ തന്നെ എതിരേല്പാന്‍ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്തു അവനോടുഎന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാര്‍ത്ഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു യോനാദാബ് അതെ എന്നു പറഞ്ഞു. അങ്ങനെ എങ്കില്‍ കൈ തരിക. അവന്‍ കൈ കൊടുത്തു; അവന്‍ അവനെ തന്റെ രഥത്തില്‍ കയറ്റി.
2 രാജാക്കന്മാർ 10:16
നീ എന്നോടുകൂടെ വന്നു യഹോവയെക്കുറിച്ചു എനിക്കുള്ള ശുഷ്കാന്തി കാണ്‍ക എന്നു അവന്‍ പറഞ്ഞു; അങ്ങനെ അവനെ രഥത്തില്‍ കയറ്റി അവര്‍ ഔടിച്ചു പോയി.