The angel
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:19
രാത്രിയിലോ കര്‍ത്താവിന്റെ ദൂതന്‍ കാരാഗൃഹവാതില്‍ തുറന്നു അവരെ പുറത്തു കൊണ്ടു വന്നു
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:7
അവനോടു സംസാരിച്ച ദൂതന്‍ പോയ ശേഷം അവന്‍ തന്റെ വേലക്കാരില്‍ രണ്ടുപേരെയും തന്റെ അടുക്കല്‍ അകമ്പടി നിലക്കുന്നവരില്‍ ദൈവഭക്തനായോരു പടയാളിയേയും
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:22
അതിന്നു അവര്‍നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊര്‍ന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടില്‍ വരുത്തി നിന്റെ പ്രസംഗം കേള്‍ക്കേണം എന്നു ഒരു വിശുദ്ധദൂതനാല്‍ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 12:8-11
8
ദൂതന്‍ അവനോടുഅര കെട്ടി ചെരിപ്പു ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു; നിന്റെ വസ്ത്രം പുതെച്ചു എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു.
9
അവന്‍ പിന്നാലെ ചെന്നു, ദൂതന്‍ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താന്‍ ഒരു ദര്‍ശനം കാണുന്നു എന്നു നിരൂപിച്ചു.
10
അവര്‍ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തില്‍ ചെല്ലുന്ന ഇരിമ്പു വാതില്‍ക്കല്‍ എത്തി. അതു അവര്‍ക്കും സ്വതവെ തുറന്നു; അവര്‍ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതന്‍ അവനെ വിട്ടുപോയി.
11
പത്രൊസിന്നു സുബോധം വന്നിട്ടു കര്‍ത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യില്‍നിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷിയില്‍നിന്നും എന്നെ വിടുവിച്ചു എന്നു ഞാന്‍ ഇപ്പോള്‍ വാസ്തവമായി അറിയുന്നു എന്നു അവന്‍ പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 12:23-11
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:23
എന്റെ ഉടയവനും ഞാന്‍ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതന്‍ ഈ രാത്രിയില്‍ എന്റെ അടുക്കല്‍നിന്നു
2 രാജാക്കന്മാർ 1:3
എന്നാല്‍ യഹോവയുടെ ദൂതന്‍ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചതുനീ എഴുന്നേറ്റു ശമര്‍യ്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്നു അവരോടുയിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങള്‍ എക്രോനിലെ ദേവനായ ബാല്‍ സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ പോകുന്നതു?
എബ്രായർ 1:14
അവര്‍ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?
Arise
1 ദിനവൃത്താന്തം 22:16
പൊന്നു, വെള്ളി, താമ്രം, ഇരിമ്പു എന്നിവ ധാരാളം ഉണ്ടു; ഉത്സാഹിച്ചു പ്രവര്‍ത്തിച്ചുകൊള്‍ക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
യെശയ്യാവ് 60:1-22
1
എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേല്‍ ഉദിച്ചിരിക്കുന്നു
2
അന്‍ ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേല്‍ പ്രത്യക്ഷമാകും
3
ജാതികള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാര്‍‍ നിന്റെ ഉദയശോഭയിലേക്കും വരും
4
നീ തല പൊക്കി ചുറ്റും നോക്കുക; അവര്‍‍ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കല്‍ വരുന്നു; നിന്റെ പുത്രന്മാര്‍‍ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാര്‍‍ശ്വത്തിങ്കല്‍ വഹിച്ചുകൊണ്ടുവരും
5
അപ്പോള്‍ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടെച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കല്‍ ചേരും; ജാതികളുടെ സന്‍ പത്തു നിന്റെ അടുക്കല്‍ വരും
6
ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും; ശേബയില്‍ നിന്നു അവരൊക്കെയും വരും; പൊന്നും കുന്‍ തുരുക്കവും അവര്‍‍ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും
7
കേദാരിലെ ആടുകള്‍ ഒക്കെയും നിന്റെ അടുക്കല്‍ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകള്‍ നിനക്കു ശുശ്രൂഷചെയ്യും; അവ പ്രസാദമുള്ള യാഗമായി എന്റെ പീഠത്തിന്മേല്‍ വരും; അങ്ങനെ ഞാന്‍ എന്റെ മഹത്വമുള്ള ആലയത്തെ മഹത്വപ്പെടുത്തും
8
മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവര്‍‍ ആര്‍‍?
9
ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവന്‍ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തര്‍‍ശീശ് കപ്പലുകള്‍ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു
10
അന്‍ യജാതിക്കാര്‍‍ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാര്‍‍ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തില്‍ ഞാന്‍ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയില്‍ എനിക്കു നിന്നോടു കരുണ തോന്നും
11
ജാതികളുടെ സന്‍ പത്തിനേയും യാത്രാസംഘത്തില്‍ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കല്‍ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകള്‍ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും
12
നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികള്‍ അശേഷം ശൂന്‍ യമായ്പോകും;
13
എന്റെ വിശുദ്ധമന്‍ ദിരമുള്ളസ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കല്‍ വരും; അങ്ങനെ ഞാന്‍ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും
14
നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാര്‍‍ നിന്റെ അടുക്കല്‍ വണങ്ങിക്കൊണ്ടുവരും; നിന്നെ നിന്‍ ദിച്ചവരൊക്കെയും നിന്റെ കാല്‍ പിടിച്ചു നമസ്കരിക്കും; അവര്‍‍ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിന്‍ പരിശുദ്ധന്റെ സീയോന്‍ എന്നും വിളിക്കും
15
ആരും കടന്നുപോകാതവണ്ണം നീ നിര്‍‍ജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിന്നു പകരം ഞാന്‍ നിന്നെ നിത്യമാഹാത്മ്യവും തലമുറതലമുറയായുള്ള ആനന്‍ ദവും ആക്കിത്തീര്‍‍ക്കും
16
നീ ജാതികളുടെ പാല്‍ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാന്‍ നിന്റെ രക്ഷകന്‍ എന്നും യാക്കോബിന്റെ വല്ലഭന്‍ നിന്റെ വീണ്ടേടുപ്പുകാരന്‍ എന്നും നീ അറിയും
17
ഞാന്‍ താമ്രത്തിന്നു പകരം സ്വര്‍‍ണ്ണം വരുത്തും; ഇരിന്‍ പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിന്‍ പും വരുത്തും; ഞാന്‍ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും
18
ഇനി നിന്റെ ദേശത്തു സാഹസവും നിന്റെ അതിരിന്നകത്തു ശൂന്‍ യവും നാശവും കേള്‍ക്കയില്ല; നിന്റെ മതിലുകള്‍ക്കു രക്ഷ എന്നും നിന്റെ വാതിലുകള്‍ക്കു സ്തുതി എന്നും നീ പേര്‍‍ പറയും
19
ഇനി പകല്‍ നേരത്തു നിന്റെ വെളിച്ചം സൂര്‍യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു
20
നിന്റെ സൂര്‍യന്‍ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രന്‍ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീര്‍‍ന്നുപോകും
21
നിന്റെ ജനമൊക്കെയും നീതിമാന്മാരാകും; ഞാന്‍ മഹത്വപ്പെടേണ്ടതിന്നു എന്റെ നടുതലയുടെ മുളയും എന്റെ കൈകളുടെ പ്രവൃത്തിയും ആയിട്ടു അവര്‍‍ ദേശത്തെ സദാകാലത്തേക്കു കൈവശമാക്കും
22
കുറഞ്ഞവന്‍ ആയിരവും ചെറിയവന്‍ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാന്‍ തക്ക സമയത്തു അതിനെ ശീഘ്രമായി നിര്‍‍വത്തിക്കും
Gaza
യോശുവ 13:3
ഗസ്സാത്യന്‍ , അസ്തോദ്യന്‍ , അസ്കലോന്യന്‍ , ഗിത്ത്യന്‍ , എക്രോന്യന്‍ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;
യോശുവ 15:47
അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു.
സെഖര്യാവ് 9:5
അസ്കലോന്‍ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറെക്കും; അവളുടെ പ്രത്യാശെക്കു ഭംഗം വരുമല്ലോ; ഗസ്സയില്‍നിന്നു രാജാവു നശിച്ചുപോകും; അസ്കലോന്നു നിവാസികള്‍ ഇല്ലാതെയാകും.
desert
മത്തായി 3:1-3
1
ആ കാലത്തു യോഹന്നാന്‍ സ്നാപകന്‍ വന്നു, യെഹൂദ്യമരുഭൂമിയില്‍ പ്രസംഗിച്ചു
2
സ്വര്‍ഗ്ഗ രാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു പറഞ്ഞു.
3
“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര്‍ത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിന്‍ ” എന്നിങ്ങനെ യെശയ്യാ പ്രവാചകന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ.
ലൂക്കോസ് 3:2-4
2
ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്‍യ്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയില്‍വെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.
3
അവന്‍ യോര്‍ദ്ദാന്നരികെയുള്ള നാട്ടില്‍ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
4
“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍ ; അവന്റെ പാത നിരപ്പാക്കുവിന്‍ .”