എന്നാല് പരിശുദ്ധാത്മാവു നിങ്ങളുടെ മേല് വരുമ്പോള് നിങ്ങള് ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയില് എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള് ആകും എന്നു പറഞ്ഞു.
ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാര്ക്കും യവനന്മാര്ക്കും സാക്ഷീകരിച്ചു എന്നും നിങ്ങള് അറിയുന്നുവല്ലോ.
ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്റെ പാര്പ്പിടത്തില് അവന്റെ അടുക്കല് വന്നു; അവരോടു അവന് ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവര്ക്കും ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.
നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങള് ഈ നിലക്കുന്നതു ദൈവത്തിന്റെ സത്യകൃപയില് ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാന് നിങ്ങള്ക്കു വിശ്വസ്തസഹോദരന് എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തില് എഴുതിയിരിക്കുന്നു.
അവര് പോയി അവന്നായി വട്ടംകൂട്ടേണ്ടതിന്നു ശമര്യക്കാരുടെ ഒരു ഗ്രാമത്തില് ചെന്നു.
53
എന്നാല് അവന് യെരൂശലേമിലേക്കു പോകുവാന് ഭാവിച്ചിരിക്കയാല് അവര് അവനെ കൈക്കൊണ്ടില്ല.
54
അതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടുകര്ത്താവേ, (ഏലിയാവു ചെയ്തതുപോലെ) ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാന് ഞങ്ങള് പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു.
55
അവന് തിരിഞ്ഞു അവരെ ശാസിച്ചു(നിങ്ങള് ഏതു ആത്മാവിന്നു അധീനര് എന്നു നിങ്ങള് അറിയുന്നില്ല;
56
മനുഷ്യ പുത്രന് മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു എന്നു പറഞ്ഞു.) അവര് വേറൊരു ഗ്രാമത്തിലേക്കു പോയി.