cast
സംഖ്യാപുസ്തകം 15:35
പിന്നെ യഹോവ മോശെയോടുആ മരുഷ്യന്‍ മരണശിക്ഷ അനുഭവിക്കേണം; സര്‍വ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു.
1 രാജാക്കന്മാർ 21:13
നീചന്മാരായ രണ്ടു ആളുകള്‍ വന്നു അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാര്‍ ജനത്തിന്റെ മുമ്പില്‍ അവന്നു വിരോധമായി, നാബോത്തിന്നു വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവര്‍ അവനെ പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.
ലൂക്കോസ് 4:29
അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാന്‍ ഭാവിച്ചു.
എബ്രായർ 13:12
അങ്ങനെ യേശുവും സ്വന്തരക്തത്താല്‍ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.
എബ്രായർ 13:13
ആകയാല്‍ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കല്‍ ചെല്ലുക.
stoned
അപ്പൊസ്തലരുടെ പ്രവൃത്തികൾ 6:11
അപ്പോള്‍ അവര്‍ ചില പുരുഷന്മാരെ വശത്താക്കിഇവന്‍ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു പറയിച്ചു,
ലേവ്യപുസ്തകം 24:14-16
14
ശപിച്ചവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോക; കേട്ടവര്‍ എല്ലാവരും അവന്റെ തലയില്‍ കൈവെച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം.
15
എന്നാല്‍ യിസ്രായേല്‍മക്കളോടു നി പറയേണ്ടതു എന്തെന്നാല്‍ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാല്‍ അവന്‍ തന്റെ പാപം വഹിക്കും.
16
യഹോവയുടെ നാമം ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.
യോഹന്നാൻ 10:23-26
23
യേശു ദൈവലായത്തില്‍ ശലോമോന്റെ മണ്ഡപത്തില്‍ നടന്നുകൊണ്ടിരുന്നു.
24
യെഹൂദന്മാര്‍ അവനെ വളഞ്ഞുനീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കില്‍ സ്പഷ്ടമായി പറക എന്നു അവനോടു പറഞ്ഞു.
25
യേശു അവരോടു ഉത്തരം പറഞ്ഞതുഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങള്‍ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം ആകുന്നു.
26
നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാല്‍ വിശ്വസിക്കുന്നില്ല. എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു;
the witnesses
അപ്പൊസ്തലരുടെ പ്രവൃത്തികൾ 6:13
കള്ളസ്സാക്ഷികളെ നിറുത്തിഈ മനുഷ്യന്‍ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;
ആവർത്തനം 13:9
അവനോടു യോജിക്കയോ അവന്റെ വാക്കു കേള്‍ക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.
ആവർത്തനം 13:10
അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സര്‍വ്വജനത്തിന്റെ കയ്യും അവന്റെ മേല്‍ ചെല്ലേണം.
ആവർത്തനം 17:7
അവനെ കൊല്ലേണ്ടതിന്നു ആദ്യം സാക്ഷികളുടെയും പിന്നെ സര്‍വ്വജനത്തിന്റെയും കൈ അവന്റെമേല്‍ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍ നിന്നു ദോഷം നീക്കിക്കളയേണം.
their
അപ്പൊസ്തലരുടെ പ്രവൃത്തികൾ 8:1
അവനെ കുലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാര്‍ ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളില്‍ ചിതറിപ്പോയി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 9:1-19
1
ശൌല്‍ കര്‍ത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കല്‍ ചെന്നു,
2
ദമസ്കൊസില്‍ ഈ മാര്‍ഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികള്‍ക്കു അവനോടു അധികാരപത്രം വാങ്ങി.
3
അവന്‍ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോള്‍ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;
4
അവന്‍ നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.
5
നീ ആരാകുന്നു, കര്‍ത്താവേ, എന്നു അവന്‍ ചോദിച്ചതിന്നുനീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍ .
6
നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവന്‍ പറഞ്ഞു.
7
അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു.
8
ശൌല്‍ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈകൂ പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി;
9
അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.
10
എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന്‍ ദമസ്കൊസില്‍ ഉണ്ടായിരുന്നുഅവനെ കര്‍ത്താവു ഒരു ദര്‍ശനത്തില്‍അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന്‍ ഇതാ എന്നു അവന്‍ വിളികേട്ടു.
11
കര്‍ത്താവു അവനോടുനീ എഴുന്നേറ്റു നേര്‍വ്വീഥി എന്ന തെരുവില്‍ ചെന്നു, യൂദയുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക;
12
അവന്‍ പ്രാര്‍ത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന്‍ അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്റെ മേല കൈ വെക്കുന്നതു അവന്‍ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.
13
അതിന്നു അനന്യാസ്കര്‍ത്താവേ, ആ മനുഷ്യന്‍ യെരൂശലേമില്‍ നിന്റെ വിശുദ്ധന്മാര്‍ക്കും എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാന്‍ കേട്ടിരിക്കുന്നു.
14
ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാന്‍ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.
15
കര്‍ത്താവു അവനോടുനീ പോക; അവന്‍ എന്റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.
16
എന്റെ നാമത്തിന്നു വേണ്ടി അവന്‍ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്നു പറഞ്ഞു.
17
അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്നു അവന്റെമേല്‍ കൈ വെച്ചുശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിന്നു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
18
ഉടനെ അവന്റെ കണ്ണില്‍ നിന്നു ചെതുമ്പല്‍ പോലെ വീണു; കാഴ്ച ലഭിച്ചു അവന്‍ എഴുന്നേറ്റു സ്നാനം ഏല്‍ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.
19
അവന്‍ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാള്‍ പാര്‍ത്തു,
അപ്പൊസ്തലരുടെ പ്രവൃത്തികൾ 22:4
ഞാന്‍ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവില്‍ ഏല്പിച്ചും ഈ മാര്‍ഗ്ഗക്കാരെ കൊല്ലുവാനും മടി.ാതെ ഉപദ്രവിച്ചുംവന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 22:20
നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോള്‍ ഞാനും സമ്മതിച്ചു അരികെ നിന്നു അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവന്‍ അറിയുന്നുവല്ലോ എന്നു പറഞ്ഞു.