Moses
പുറപ്പാട് 2:2-10
2
അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. അവന്‍ സൌന്ദര്യമുള്ളവന്‍ എന്നു കണ്ടിട്ടു അവനെ മൂന്നു മാസം ഒളിച്ചുവെച്ചു.
3
അവനെ പിന്നെ ഒളിച്ചുവെപ്പാന്‍ കഴിയാതെ ആയപ്പോള്‍ അവള്‍ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതില്‍ കിടത്തി, നദിയുടെ അരികില്‍ ഞാങ്ങണയുടെ ഇടയില്‍ വെച്ചു.
4
അവന്നു എന്തു ഭവിക്കുമെന്നു അറിവാന്‍ അവന്റെ പെങ്ങള്‍ ദൂരത്തു നിന്നു.
5
അപ്പോള്‍ ഫറവോന്റെ പുത്രി നദിയില്‍ കുളിപ്പാന്‍ വന്നു; അവളുടെ ദാസിമാര്‍ നദീതീരത്തുകൂടി നടന്നു; അവള്‍ ഞാങ്ങണയുടെ ഇടയില്‍ പെട്ടകം കണ്ടപ്പോള്‍ അതിനെ എടുത്തു കൊണ്ടുവരുവാന്‍ ദാസിയെ അയച്ചു.
6
അവള്‍ അതു തുറന്നാറെ പൈതലിനെ കണ്ടുകുട്ടി ഇതാ, കരയുന്നു. അവള്‍ക്കു അതിനോടു അലിവുതോന്നിഇതു എബ്രായരുടെ പൈതങ്ങളില്‍ ഒന്നു എന്നു പറഞ്ഞു.
7
അവന്റെ പെങ്ങള്‍ ഫറവോന്റെ പുത്രിയോടുഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാന്‍ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു.
8
ഫറവോന്റെ പുത്രി അവളോടുചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.
9
ഫറവോന്റെ പുത്രി അവളോടുനീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തേണം; ഞാന്‍ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രി പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തി.
10
പൈതല്‍ വളര്‍ന്നശേഷം അവള്‍ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കല്‍ കൊണ്ടു പോയി, അവന്‍ അവള്‍ക്കു മകനായിഞാന്‍ അവനെ വെള്ളത്തില്‍ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവള്‍ അവന്നു മോശെ എന്നു പേരിട്ടു.
and was
1 ശമൂവേൽ 16:12
ഉടനെ അവന്‍ ആളയച്ചു അവനെ വരുത്തി; എന്നാല്‍ അവന്‍ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോള്‍ യഹോവഎഴുന്നേറ്റു ഇവനെ അഭിഷേകം ചെയ്ക; ഇവന്‍ തന്നേ ആകുന്നു എന്നു കല്പിച്ചു.
എബ്രായർ 11:23
വിശ്വാസത്താല്‍ മോശെയുടെ ജനനത്തിങ്കല്‍ ശിശു സുന്ദരന്‍ എന്നു അമ്മയപ്പന്മാര്‍ കണ്ടുരാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.