sent
ആദിപുസ്തകം 45:9-11
9
നിങ്ങള്‍ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കല്‍ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നുദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കല്‍ വരേണം.
10
നീ ഗോശെന്‍ ദേശത്തു പാര്‍ത്തു എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ.
11
നിനക്കും കുടുംബത്തിന്നും നിനക്കുള്ള സകലത്തിന്നും ദാരിദ്ര്യം നേരിടാതവണ്ണം ഞാന്‍ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നിലക്കും.
സങ്കീർത്തനങ്ങൾ 105:23
അപ്പോള്‍ യിസ്രായേല്‍ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാര്‍ത്തു.
threescore
ആദിപുസ്തകം 46:12
യെഹൂദയുടെ പുത്രന്മാര്‍ഏര്‍, ഔനാന്‍ , ശേലാ, പേരെസ്, സേരഹ്; എന്നാല്‍ ഏര്‍ ഔനാന്‍ എന്നിവര്‍ കനാന്‍ ദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാര്‍
ആദിപുസ്തകം 46:26
യോസേഫിന്നു മിസ്രയീമില്‍വെച്ചു ജനിച്ച പുത്രന്മാര്‍ രണ്ടുപേര്‍; മിസ്രയീമില്‍ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേര്‍.
ആദിപുസ്തകം 46:27
എന്നാല്‍ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന്നു അവന്‍ യെഹൂദയെ അവന്റെ അടുക്കല്‍ മുമ്പിട്ടു അയച്ചു; ഇങ്ങനെ അവര്‍ ഗോശെന്‍ ദേശത്തു എത്തി.
ആവർത്തനം 10:22
നിന്റെ പിതാക്കന്മാര്‍ എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.
1 ദിനവൃത്താന്തം 2:5
പേരെസ്സിന്റെ പുത്രന്മാര്‍ഹെസ്രോന്‍ , ഹാമൂല്‍.
1 ദിനവൃത്താന്തം 2:6
സേരഹിന്റെ പുത്രന്മാര്‍സിമ്രി, ഏഥാന്‍ , ഹേമാന്‍ , കല്‍ക്കോല്‍, ദാരാ; ഇങ്ങനെ അഞ്ചുപേര്‍.