delivered
ആദിപുസ്തകം 48:16
എന്നെ സകലദോഷങ്ങളില്‍നിന്നും വിടുവിച്ച ദൂതന്‍ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരില്‍ നിലനിലക്കുമാറാകട്ടെ; അവര്‍ ഭൂമിയില്‍ കൂട്ടമായി വര്‍ദ്ധിക്കട്ടെ എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 22:24
അരിഷ്ടന്റെ അരിഷ്ടത അവന്‍ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോള്‍ കേള്‍ക്കയത്രേ ചെയ്തതു.
സങ്കീർത്തനങ്ങൾ 34:17-19
17
നീതിമാന്മാര്‍ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളില്‍നിന്നും അവരെ വിടുവിച്ചു.
18
ഹൃദയം നുറുങ്ങിയവര്‍ക്കും യഹോവ സമീപസ്ഥന്‍ ; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു.
19
നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍നിന്നും യഹോവ അവനെ വിടുവിക്കുന്നു.
സങ്കീർത്തനങ്ങൾ 37:40
സങ്കീർത്തനങ്ങൾ 40:1-3
1
ഞാന്‍ യഹോവെക്കായി കാത്തുകാത്തിരുന്നു; അവന്‍ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.
2
നാശകരമായ കുഴിയില്‍നിന്നും കുഴഞ്ഞ ചേറ്റില്‍നിന്നും അവന്‍ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേല്‍ നിര്‍ത്തി, എന്റെ ഗമനത്തെ സ്ഥീരമാക്കി.
3
അവന്‍ എന്റെ വായില്‍ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയില്‍ ആശ്രയിക്കും.
2 തിമൊഥെയൊസ് 4:18
കര്‍ത്താവു എന്നെ സകല ദുഷ്പ്രവൃത്തിയില്‍നിന്നും വിടുവിച്ചു തന്റെ സ്വര്‍ഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേന്‍ .
യാക്കോബ് 5:11
സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാര്‍ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണുത നിങ്ങള്‍ കേട്ടും കര്‍ത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കര്‍ത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.
വെളിപ്പാട് 7:14
യജമാനന്‍ അറിയുമല്ലോ എന്നു ഞാന്‍ പറഞ്ഞതിന്നു അവന്‍ എന്നോടു പറഞ്ഞതുഇവര്‍ മഹാകഷ്ടത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
gave
ആദിപുസ്തകം 41:12-46
12
അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൌവനക്കാരന്‍ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങള്‍ അവനോടു അറിയിച്ചാറെ അവന്‍ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഔരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അര്‍ത്ഥം പറഞ്ഞുതന്നു.
13
അവന്‍ അര്‍ത്ഥം പറഞ്ഞതു പോലെ തന്നേ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്തു ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ.
14
ഉടനെ ഫറവോന്‍ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവര്‍ അവനെ വേഗത്തില്‍ കുണ്ടറയില്‍നിന്നു ഇറക്കി; അവന്‍ ക്ഷൌരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കല്‍ ചെന്നു.
15
ഫറവോന്‍ യോസേഫിനോടുഞാന്‍ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാന്‍ ആരുമില്ല; എന്നാല്‍ നീ ഒരു സ്വപ്നം കേട്ടാല്‍ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാന്‍ കേട്ടിരിക്കുന്നു എന്നു പറഞ്ഞു.
16
അതിന്നു യോസേഫ് ഫറവോനോടുഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നലകും എന്നു പറഞ്ഞു.
17
പിന്നെ ഫറവോന്‍ യോസേഫിനോടു പറഞ്ഞതുഎന്റെ സ്വപ്നത്തില്‍ ഞാന്‍ നദീതീരത്തു നിന്നു.
18
അപ്പോള്‍ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയില്‍നിന്നു കയറി ഞാങ്ങണയുടെ ഇടയില്‍ മേഞ്ഞുകൊണ്ടിരുന്നു.
19
അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാന്‍ മിസ്രയീംദേശത്തു എങ്ങും കണ്ടിട്ടില്ല.
20
എന്നാല്‍ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കള്‍ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;
21
ഇവ അവയുടെ വയറ്റില്‍ ചെന്നിട്ടും വയറ്റില്‍ ചെന്നു എന്നു അറിവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നേ വിരൂപമുള്ളവ ആയിരുന്നു. അപ്പോള്‍ ഞാന്‍ ഉണര്‍ന്നു.
22
പിന്നെയും ഞാന്‍ സ്വപ്നത്തില്‍ കണ്ടതുനിറഞ്ഞതും നല്ലതുമായ ഏഴു കതിര്‍ ഒരു തണ്ടില്‍ പൊങ്ങിവന്നു.
23
അവയുടെ പിന്നാലെ ഉണങ്ങിയും നേര്‍ത്തും കിഴക്കന്‍ കാറ്റിനാല്‍ കരിഞ്ഞുമിരിക്കുന്ന ഏഴു കതിര്‍ പൊങ്ങിവന്നു.
24
നേര്‍ത്ത കതിരുകള്‍ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാന്‍ മന്ത്രവാദികളോടു പറഞ്ഞു; എന്നാല്‍ വ്യാഖ്യാനിപ്പാന്‍ ആര്‍ക്കും കഴഞ്ഞില്ല.
25
അപ്പോള്‍ യോസേഫ് ഫറവോനോടു പറഞ്ഞതുഫറവോന്റെ സ്വപ്നം ഒന്നുതന്നേ; താന്‍ ചെയ്‍വാന്‍ ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു.
26
ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നു തന്നേ.
27
അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കന്‍ കാറ്റിനാല്‍ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരം ആകുന്നു.
28
ദൈവം ചെയ്‍വാന്‍ ഭാവിക്കുന്നതു ഫറവോന്നു കാണിച്ചു തന്നിരിക്കുന്നു അതാകുന്നു ഞാന്‍ ഫറവോനോടു പറഞ്ഞതു.
29
മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും.
30
അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോള്‍ മിസ്രയീം ദേശത്തു ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താല്‍ ദേശം ഒക്കെയും ക്ഷയിച്ചുപോകും.
31
പിന്‍ വരുന്ന ക്ഷാമം അതികഠിനമായിരിക്കയാല്‍ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.
32
ഫറവോന്നു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തില്‍ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.
33
ആകയാല്‍ ഫറവോന്‍ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം.
34
അതുകൂടാതെ ഫറവോന്‍ ദേശത്തിന്മേല്‍ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തില്‍ മിസ്രയീംദേശത്തിലെ വിളവില്‍ അഞ്ചിലൊന്നു വാങ്ങേണം.
35
ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളില്‍ ഫറവോന്റെ അധീനത്തില്‍ ധാന്യം സൂക്ഷിച്ചുവെക്കേണം.
36
ആ ധാന്യം മിസ്രയീംദേശത്തു വരുവാന്‍ പോകുന്ന ക്ഷാമമുള്ള ഏഴുസംവത്സരത്തേക്കു ദേശത്തിന്നു സംഗ്രഹമായിട്ടിരിക്കേണം; എന്നാല്‍ ദേശം ക്ഷാമം കൊണ്ടു നശിക്കയില്ല.
37
ഈ വാക്കു ഫറവോന്നും അവന്റെ സകലഭൃത്യന്മാര്‍ക്കും ബോധിച്ചു.
38
ഫറവോന്‍ തന്റെ ഭൃത്യന്മാരോടുദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.
39
പിന്നെ ഫറവോന്‍ യോസേഫിനോടുദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതു കൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവന്‍ ഒരുത്തനുമില്ല.
40
നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും എന്നു പറഞ്ഞു.
41
ഇതാ, മിസ്രയീംദേശത്തിന്നൊക്കെയും ഞാന്‍ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു, എന്നും ഫറവോന്‍ യോസേഫിനോടു പറഞ്ഞു.
42
ഫറവോന്‍ തന്റെ കയ്യില്‍നിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈകൂ ഇട്ടു, അവനെ നേര്‍മ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വര്‍ണ്ണസരപ്പളിയും അവന്റെ കഴുത്തില്‍ ഇട്ടു.
43
തന്റെ രണ്ടാം രഥത്തില്‍ അവനെ കയറ്റിമുട്ടുകുത്തുവിന്‍ എന്നു അവന്റെ മുമ്പില്‍ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കി.
44
പിന്നെ ഫറവോന്‍ യോസേഫിനോടുഞാന്‍ ഫറവോന്‍ ആകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്തു എങ്ങും യാതൊരുത്തനും കയ്യോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു.
45
ഫറവോന്‍ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.
46
യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നിലക്കുമ്പോള്‍ അവന്നു മുപ്പതു വയസ്സായിരുന്നു യോസേഫ് ഫറവോന്റെ സന്നിധാനത്തില്‍ നിന്നു പറപ്പെട്ടു മിസ്രയീം ദേശത്തു ഒക്കെയും സഞ്ചരിച്ചു.
ആദിപുസ്തകം 42:6
യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവന്‍ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങള്‍ക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
ആദിപുസ്തകം 44:18
അപ്പോള്‍ യെഹൂദാ അടുത്തുചെന്നു പറഞ്ഞതുയജമാനനേ, അടിയന്‍ യജമാനനോടു ഒന്നു ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ;
ആദിപുസ്തകം 45:8
ആകയാല്‍ നിങ്ങള്‍ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവന്‍ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.
ആദിപുസ്തകം 45:9
നിങ്ങള്‍ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കല്‍ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നുദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കല്‍ വരേണം.
സങ്കീർത്തനങ്ങൾ 105:19-22
19
അവര്‍ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവന്‍ ഇരിമ്പു ചങ്ങലയില്‍ കുടുങ്ങുകയും ചെയ്തു.
20
രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
21
അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊള്‍വാനും അവന്റെ മന്ത്രിമാര്‍ക്കും ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
22
തന്റെ ഭവനത്തിന്നു അവനെ കര്‍ത്താവായും തന്റെ സര്‍വ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു.
സദൃശ്യവാക്യങ്ങൾ 2:6
യഹോവയല്ലോ ജ്ഞാനം നലകുന്നതു; അവന്റെ വായില്‍നിന്നു പരിജ്ഞാനവും വിവേകവും വരുന്നു.
സദൃശ്യവാക്യങ്ങൾ 3:4
അങ്ങനെ നീ ദൈവത്തിന്നും മനുഷ്യര്‍ക്കും ബോദ്ധ്യമായ ലാവണ്യവും സല്‍ബുദ്ധിയും പ്രാപിക്കും.
സദൃശ്യവാക്യങ്ങൾ 16:7
ഒരുത്തന്റെ വഴികള്‍ യഹോവേക്കു ഇഷ്ടമായിരിക്കുമ്പോള്‍ അവന്‍ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.