ആ ജന്തു അവന്റെ കൈമേല്‍ തൂങ്ങുന്നതു ബര്‍ബരന്മാര്‍ കണ്ടപ്പോള്‍ഈ മനുഷ്യന്‍ ഒരു കുലപാതകന്‍ സംശയമില്ല; കടലിലല്‍ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാന്‍ സമ്മതിക്കുന്നില്ല എന്നു തമ്മില്‍ പറഞ്ഞു.
നിങ്ങള്‍ എന്റെ ചട്ടങ്ങള്‍ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മില്‍ ഇണ ചേര്‍ക്കരുതു; നിന്റെ വയലില്‍ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലര്‍ന്ന വസ്ത്രം ധരിക്കരുതു.
ഞങ്ങള്‍ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാല്‍ ഹൃദയങ്ങളെ തൂക്കിനോക്കുന്നവന്‍ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവന്‍ അറികയില്ലയോ? അവന്‍ മനുഷ്യന്നു പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?
ശിഷ്യന്‍ എന്നു വെച്ചു ഈ ചെറിയവരില്‍ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീര്‍ മാത്രം കുടിപ്പാന്‍ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതന്‍ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.
31
അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തില്‍ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
32
ഒരു ശമര്യക്കാരനോ വഴിപോകയില്‍ അവന്റെ അടുക്കല്‍ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു
33
എണ്ണയും വീഞ്ഞും പകര്‍ന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തില്‍ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
34
പിറ്റെന്നാള്‍ അവന്‍ പുറപ്പെടുമ്പോള്‍ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തുഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാല്‍ ഞാന്‍ മടങ്ങിവരുമ്പോള്‍ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.
35
കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ടവന്നു ഈ മൂവരില്‍ ഏവന്‍ കൂട്ടുകാരനായിത്തീര്‍ന്നു എന്നു നിനക്കു തോന്നുന്നു?
36
അവനോടു കരുണ കാണിച്ചവന്‍ എന്നു അവന്‍ പറഞ്ഞു. യേശു അവനോടു നീയും പോയി അങ്ങനെ തന്നേ ചെയ്ക എന്നു പറഞ്ഞു.
37
പിന്നെ അവര്‍ യാത്രപോകയില്‍ അവന്‍ ഒരു ഗ്രാമത്തില്‍ എത്തി; മാര്‍ത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടില്‍ കൈക്കൊണ്ടു.
അവരുടെ മനസ്സാക്ഷിക്കുടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമില്‍ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.