said
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:11
ശതാധിപനോ പൌലൊസ് പറഞ്ഞതിനെക്കാള്‍ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:21
അവര്‍ വളരെ പട്ടിണി കിടന്നശേഷം പൌലോസ് അവരുടെ നടുവില്‍ നിന്നുകൊണ്ടു പറഞ്ഞതുപുരുഷന്മാരേ, എന്റെ വാക്കു അനുസരിച്ചു ക്രേത്തയില്‍നിന്നു നീക്കാതെയും ഈ കഷ്ട നഷ്ടങ്ങള്‍ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:42
തടവുകാരില്‍ ആരും നീന്തി ഔടിപ്പോകാതിരിപ്പാന്‍ അവരെ കൊല്ലേണം എന്നു പടയാളികള്‍ ആലോചിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:43
ശതാധിപനോ പൌലൊസിനെ രക്ഷിപ്പാന്‍ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാന്‍ കഴിയുന്നവര്‍ ആദ്യം ചാടി കരെക്കു പറ്റുവാനും
Except
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:22-24
22
എങ്കിലും ഇപ്പോള്‍ ധൈര്യത്തോടിരിപ്പാന്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളില്‍ ആരുടെയും പ്രാണന്നു ഹാനി വരികയില്ല.
23
എന്റെ ഉടയവനും ഞാന്‍ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതന്‍ ഈ രാത്രിയില്‍ എന്റെ അടുക്കല്‍നിന്നു
24
പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പില്‍ നില്‍ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 91:11
നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവന്‍ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
സങ്കീർത്തനങ്ങൾ 91:12
നിന്റെ കാല്‍ കല്ലില്‍ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
യിരെമ്യാവു 29:11-13
11
നിന്നെ രക്ഷിപ്പാന്‍ ഞാന്‍ നിന്നോടുകൂടെയുണ്ടു എന്നു യഹോവയുടെ അരുളപ്പാടു; നിന്നെ ഞാന്‍ ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാന്‍ മുടിച്ചുകളയും; എങ്കിലും, നിന്നെ ഞാന്‍ മുടിച്ചു കളകയില്ല; ഞാന്‍ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും.
12
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ പരുകൂ മാറാത്തതും നിന്റെ മുറിവു വിഷമമുള്ളതുമാകുന്നു.
13
നിന്റെ വ്യവഹാരം നടത്തുവാന്‍ ആരുമില്ല; നിന്റെ മുറിവിന്നു ഇടുവാന്‍ മരുന്നും കുഴമ്പും ഇല്ല.
യെഹെസ്കേൽ 36:36
ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാന്‍ പണിതു, ശൂന്യപ്രദേശത്തു നടുതല വെച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികള്‍ അന്നു അറിയും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ നിവര്‍ത്തിക്കയും ചെയ്യും.
യെഹെസ്കേൽ 36:37
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹം എന്നോടു അപേക്ഷിച്ചിട്ടു ഞാന്‍ ഒന്നുകൂടെ ചെയ്യുംഞാന്‍ അവര്‍ക്കും ആളുകളെ ആട്ടിന്‍ കൂട്ടത്തെപ്പോലെ വര്‍ദ്ധിപ്പിച്ചുകൊടുക്കും.
ലൂക്കോസ് 1:34
മറിയ ദൂതനോടുഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
ലൂക്കോസ് 1:35
അതിന്നു ദൂതന്‍ പരിശുദ്ധാത്മാവു നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലിടും; ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.
ലൂക്കോസ് 4:9-12
9
പിന്നെ അവന്‍ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേല്‍ നിറുത്തി അവനോടുനീ ദൈവപുത്രന്‍ എങ്കില്‍ ഇവിടെ നിന്നു താഴോട്ടു ചാടുക.
10
“നിന്നെ കാപ്പാന്‍ അവന്‍ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും
11
നിന്റെ കാല്‍ കല്ലിനോടു തട്ടാതവണ്ണം അവര്‍ നിന്നെ കയ്യില്‍ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
12
യേശു അവനോടുനിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതു എന്നു അരുച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 6:37
പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കല്‍ വരും; എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളിക്കളകയില്ല.
2 തെസ്സലൊനീക്യർ 2:13
ഞങ്ങളോ, കര്‍ത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതല്‍ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങള്‍ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാന്‍ കടമ്പെട്ടിരിക്കുന്നു.
2 തെസ്സലൊനീക്യർ 2:14
നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവന്‍ ഞങ്ങളുടെ സുവിശേഷഘോഷണത്താല്‍ നിങ്ങളെ രക്ഷെക്കു വിളിച്ചതു.