And they came to the chief priests and elders, and said, We have bound ourselves under a great curse, that we will eat nothing until we have slain Paul.
സങ്കീർത്തനങ്ങൾ 52:1
വീരാ, നീ ദുഷ്ടതയില്‍ പ്രശംസിക്കുന്നതെന്തു? ദൈവത്തിന്റെ ദയ നിരന്തരമാകുന്നു.
സങ്കീർത്തനങ്ങൾ 52:2
ചതിവു ചെയ്യുന്നവനെ, മൂര്‍ച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.
യെശയ്യാവ് 3:9
അവരുടെ മുഖഭാവം അവര്‍ക്കും വിരോധമായി സാക്ഷീകരിക്കുന്നു; അവര്‍ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറെക്കുന്നതുമില്ല; അവര്‍ക്കും അയ്യോ കഷ്ടം! അവര്‍ തങ്ങള്‍ക്കു തന്നേ ദോഷം വരുത്തുന്നു.
യിരെമ്യാവു 6:15
മ്ളേച്ഛത പ്രവര്‍ത്തിച്ചതുകൊണ്ടു അവര്‍ ലജ്ജിക്കേണ്ടിവരും; അവര്‍ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയില്‍ അവര്‍ വീണുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന കാലത്തു അവര്‍ ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 8:12
ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനമുള്ളവന്‍ ആര്‍? അവതിനെ പ്രസ്താവിപ്പാന്‍ തക്കവണ്ണം യഹോവയുടെ വായ് ആരോടു അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാന്‍ സംഗതി എന്തു?
ഹോശേയ 4:9
ആകയാല്‍ ജനത്തിന്നും പുരോഹിതന്നും ഒരുപോലെ ഭവിക്കും. ഞാന്‍ അവരുടെ നടപ്പു അവരോടു സന്ദര്‍ശിച്ചു അവരുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവര്‍ക്കും പകരം കൊടുക്കും.
മീഖാ 7:3
ജാഗ്രതയോടെ ദോഷം പ്രവര്‍ത്തിക്കേണ്ടതിന്നു അവരുടെ കൈ അതിലേക്കു നീണ്ടിരിക്കുന്നു; പ്രഭു പ്രതിഫലം ചോദിക്കുന്നു; ന്യായാധിപതി പ്രതിഫലം വാങ്ങി ന്യായം വിധിക്കുന്നു; മഹാന്‍ തന്റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു; ഇങ്ങനെ അവര്‍ പിരിമുറുക്കുന്നു.