പത്രൊസ് അവരോടുനിങ്ങള് മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഔരോരുത്തന് യേശുക്രിസ്തുവിന്റെ നാമത്തില് സ്നാനം ഏല്പിന് ; എന്നാല് പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
ക്ഷണത്തില് ഞാന് നിന്റെ അടുക്കല് ആളയച്ചു; നീ വന്നതു ഉപകാരം. കര്ത്താവു നിന്നോടു കല്പിച്ചതൊക്കെയും കേള്പ്പാന് ഞങ്ങള് എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.
യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാന് കുഴിയില് ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന് നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.
9
രാവിലെ നിന്റെ ദയ എന്നെ കേള്ക്കുമാറാക്കേണമേ; ഞാന് നിന്നില് ആശ്രയിക്കുന്നുവല്ലോ; ഞാന് നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാന് എന്റെ ഉള്ളം നിങ്കലേക്കു ഉയര്ത്തുന്നുവല്ലോ.
10
യഹോവേ, എന്റെ ശത്രുക്കളുടെ കയ്യില്നിന്നു എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കല് ഞാന് മറവിന്നായി വരുന്നു.
അവിടെ പാര്ക്കുംന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തന് എന്റെ അടുക്കല് വന്നുനിന്നു;
13
സഹോദരനായ ശൌലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയില് തന്നേ ഞാന് കാഴ്ച പ്രാപിച്ചു അവനെ കണ്ടു.
14
അപ്പോള് അവന് എന്നോടുനമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായില് നിന്നും വചന് കേള്പ്പാനും നിയമിച്ചിരിക്കുന്ന.
15
നീ കാണ്കയും കേള്ക്കയും ചെയ്തതിന്നു സകലമനുഷ്യര്ക്കും നീ അവന്റെ സാക്ഷിയായിത്തീരും.
16
ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാം വിളിച്ചു പ്രാര്ത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞഞു.
എങ്കിലും എഴുന്നേറ്റു നിവിര്ന്നു നില്ക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാന് നിനക്കു പ്രത്യക്ഷന് ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാന് ഞാന് നിനക്കു പ്രത്യക്ഷനായി.
17
ജനത്തിന്റെയും ജാതികളുടെയും കയ്യില്നിന്നു ഞാന് നിന്നെ രക്ഷിക്കും.
18
അവര്ക്കും പാപമോചനവും എന്നിലുള്ള വിശ്വാസത്താല് ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയില് അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളില്നിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തില് നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാന് ഇപ്പോള് നിന്നെ അവരുടെ അടുക്കല് അയക്കുന്നു എന്നു കല്പിച്ചു.