പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കല് ചെന്നു അവനോടുഞാന് പുറപ്പെട്ടു, മിസ്രയീമിലെ എന്റെ സഹോദരന്മാരുടെ അടുക്കല് ചെന്നു, അവര് ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോടുസമാധാനത്തോടെ പോക എന്നു പറഞ്ഞു..
യോനാഥാന് ദാവീദിനോടുയഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തില് സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവന് എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.
പിന്നെ അവള് കൊണ്ടുവന്നതു ദാവീദ് അവളുടെ കയ്യില്നിന്നു വാങ്ങി അവളോടുസമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാന് നിന്റെ വാക്കു കേട്ടു നിന്റെ മുഖം ആദരിച്ചിരിക്കുന്നു എന്നു പറഞ്ഞു.
ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള് തന്നേ പള്ളി പ്രമാണിയുടെ വീട്ടില് നിന്നു ആള് വന്നുനിന്റെ മകള് മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
സമാധാനം ഞാന് നിങ്ങള്ക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാന് നിങ്ങള്ക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാന് നിങ്ങള്ക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.