അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ വിട്ടുപോകുമ്പോള്‍ അവര്‍ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടല്‍ക്കരയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു തമ്മില്‍ യാത്ര പറഞ്ഞിട്ടു ഞങ്ങള്‍ കപ്പല്‍ കയറി; അവര്‍ വീട്ടിലേക്കു മടങ്ങിപ്പോയി.
അവിടത്തെ സഹോദരന്മാര്‍ ഞങ്ങളുടെ വര്‍ത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൌലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു.
ഞാന്‍ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോള്‍ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാല്‍ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു.
സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാല്‍ ചിതറിപ്പോയവര്‍ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.
ജനസമൂഹം എല്ലാം മിണ്ടാതെ ബര്‍ന്നബാസും പൌലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയില്‍ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.
അവര്‍ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതുസഹോദരാ, യെഹൂദന്മാരുടെ ഇടയില്‍ വിശ്വസിച്ചിരിക്കുന്നവര്‍ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവര്‍ എല്ലാവരും ന്യായ പ്രമാണതല്പരന്മാര്‍ ആകുന്നു.
മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നീ മര്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാന്‍ ഉപദേശിക്കുന്നു എന്നു അവര്‍ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു.
നീ തല പൊക്കി ചുറ്റും നോക്കുക; അവര്‍ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കല്‍ വരുന്നു; നിന്റെ പുത്രന്മാര്‍ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാര്‍ശ്വത്തിങ്കല്‍ വഹിച്ചുകൊണ്ടുവരും
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ക്കു കുടിപ്പാന്‍ വേണ്ടി ഞാന്‍ അവള്‍ക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാര്‍ശ്വത്തില്‍ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേല്‍ ഇരുത്തി ലാളിക്കയും ചെയ്യും
13
അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങള്‍ യെരൂശലേമില്‍ ആശ്വാസം പ്രാപിക്കും
14
അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികള്‍ ഇളന്‍ പുല്ലുപോലെ തഴെക്കും; യഹോവയുടെ കൈ തന്റെ ദാസന്മാര്‍കൂ വെളിപ്പെടും; ശത്രുക്കളോടോ അവന്‍ ക്രോധം കാണിക്കും
കണ്ടു കിട്ടിയാല്‍ സന്തോഷിച്ചു ചുമലില്‍ എടുത്തു വീട്ടില്‍ വന്നു സ്നേഹിതന്മാരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി
6
കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിന്‍ എന്നു അവരോടു പറയും.
7
അങ്ങനെ തന്നേ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാള്‍ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വര്‍ഗ്ഗത്തില്‍ അധികം സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
9
കണ്ടുകിട്ടിയാല്‍ സ്നേഹിതമാരെയും അയല്‍ക്കാരത്തികളെയും വിളിച്ചുകൂട്ടികാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിന്‍ എന്നു പറയും. അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
10
പിന്നെയും അവന്‍ പറഞ്ഞതുഒരു മനുഷ്യന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു.