యేసు బురదచేసి వాని కన్నులు తెరచిన దినము విశ్రాంతిదినము
യോഹന്നാൻ 5:9
ഉടനെ ആ മനുഷ്യന്‍ സൌഖ്യമായി കിടക്ക എടുത്തു നടന്നു.
യോഹന്നാൻ 5:16
യേശു ശബ്ബത്തില്‍ അതു ചെയ്കകൊണ്ടു യെഹൂദന്മാര്‍ അവനെ ഉപദ്രവിച്ചു.
യോഹന്നാൻ 7:21-23
21
യേശു അവരോടു ഉത്തരം പറഞ്ഞതുഞാന്‍ ഒരു പ്രവൃത്തി ചെയ്തു; അതിങ്കല്‍ നിങ്ങള്‍ എല്ലാവരും ആശ്ചര്യപ്പെടുന്നു.
22
മോശെ നിങ്ങള്‍ക്കു പരിച്ഛേദന നിയമിച്ചിരിക്കയാല്‍--അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങള്‍ ശബ്ബത്തില്‍ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
23
മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാന്‍ ശബ്ബത്തിലും മനുഷ്യന്‍ പരിച്ഛേദന ഏലക്കുന്നു എങ്കില്‍ ഞാന്‍ ശബ്ബത്തില്‍ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാല്‍ എന്നോടു ഈര്‍ഷ്യപ്പെടുന്നുവോ?
മത്തായി 12:1-14
1
ആ കാലത്തു യേശു ശബ്ബത്തില്‍ വിളഭൂമിയില്‍കൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാര്‍ വിശന്നിട്ടു കതിര്‍ പറിച്ചു തിന്നുതുടങ്ങി
2
പരീശര്‍ അതു കണ്ടിട്ടുഇതാ, ശബ്ബത്തില്‍ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാര്‍ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.
3
അവന്‍ അവരോടു പറഞ്ഞതു“ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും
4
വിശന്നപ്പോള്‍ ചെയ്തതു എന്തു? അവന്‍ ദൈവാലയത്തില്‍ ചെന്നു. പുരോഹിതന്മാര്‍ക്കും മാത്രമല്ലാതെ തനിക്കും കൂടെയുള്ളവര്‍ക്കും തിന്മാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങള്‍ വായിച്ചിട്ടില്ലയോ?
5
അല്ല, ശബ്ബത്തില്‍ പുരോഹിതന്മാര്‍ ദൈവാലയത്തില്‍വെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തില്‍ വായിച്ചിട്ടില്ലയോ?
6
എന്നാല്‍ ദൈവാലയത്തെക്കാള്‍ വലിയവന്‍ ഇവിടെ ഉണ്ടു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
7
യാഗത്തിലല്ല, കരുണയില്‍ അത്രേ, ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങള്‍ അറിഞ്ഞിരുന്നു എങ്കില്‍ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.
8
മനുഷ്യപുത്രനോ ശബ്ബത്തിന്നു കര്‍ത്താവാകുന്നു.”
9
അവന്‍ അവിടം വിട്ടു അവരുടെ പള്ളിയില്‍ ചെന്നപ്പോള്‍, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു.
10
അവര്‍ അവനില്‍ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തില്‍ സൌഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു.
11
അവന്‍ അവരോടു“നിങ്ങളില്‍ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തില്‍ കുഴിയില്‍ വീണാല്‍ അവന്‍ അതിനെ പിടിച്ചു കയറ്റുകയില്ലയോ?
12
എന്നാല്‍ മനുഷ്യന്‍ ആടിനെക്കാള്‍ എത്ര വിശേഷതയുള്ളവന്‍ . ആകയാല്‍ ശബ്ബത്തില്‍ നന്മ ചെയ്യുന്നതു വിഹിതം തന്നേ” എന്നു പറഞ്ഞു
13
പിന്നെ ആ മനുഷ്യനോടു“കൈ നീട്ടുക” എന്നു പറഞ്ഞു; അവന്‍ നീട്ടി, അതു മറ്റേതുപോലെ സൌഖ്യമായി.
14
പരീശന്മാരോ പുറപ്പെട്ടു അവനെ നശിപ്പിപ്പാന്‍ വേണ്ടി അവന്നു വിരോധമായി തമ്മില്‍ ആലോചിച്ചു.
മർക്കോസ് 2:23-28
23
അവന്‍ ശബ്ബത്തില്‍ വിളഭൂമിയില്‍കൂടി കടന്നുപോകുമ്പോള്‍ അവന്റെ ശീഷ്യന്മാര്‍ വഴിനടക്കയില്‍ കതിര്‍ പറിങ്ങുതുടങ്ങി.
24
പരീശന്മാര്‍ അവനോടുനോകൂ, ഇവര്‍ ശബ്ബത്തില്‍ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.
25
അവന്‍ അവരോടുദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും മുട്ടുണ്ടായി വിശന്നപ്പോള്‍ ചെയ്തതു എന്തു?
26
അവ അബ്യാഥാര്‍മഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തില്‍ ചെന്നു, പുരോഹിതന്മാര്‍ക്കല്ലാതെ ആര്‍ക്കും തിന്മാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവര്‍ക്കും കൊടുത്തു എന്നു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
27
പിന്നെ അവന്‍ അവരോടുമനുഷ്യന്‍ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായതു;
28
അങ്ങനെ മനുഷ്യപുത്രന്‍ ശബ്ബത്തിന്നും കര്‍ത്താവു ആകുന്നു എന്നു പറഞ്ഞു.
മർക്കോസ് 3:1-6
1
അവന്‍ പിന്നെയും പള്ളിയില്‍ ചെന്നുഅവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.
2
അവര്‍ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തില്‍ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
3
വരണ്ടകയ്യുള്ള മനുഷ്യനോടു അവന്‍ നടുവില്‍ എഴുന്നേറ്റു നില്‍ക്ക എന്നു പറഞ്ഞു.
4
പിന്നെ അവരോടുശബ്ബത്തില്‍ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
5
അവരുടെ ഹൃദയകാഠിന്യം നിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടുകൈ നീട്ടുക എന്നു പറഞ്ഞുഅവന്‍ നീട്ടി, അവന്റെ കൈ സൌഖ്യമായി.
6
ഉടനെ പരീശന്മാര്‍ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.
ലൂക്കോസ് 6:1-11
1
ഒരു ശബ്ബത്തില്‍ അവന്‍ വിളഭൂമിയില്‍ കൂടി കടന്നുപോകുമ്പോള്‍ അവന്റെ ശിഷ്യന്മാര്‍ കതിര്‍ പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു.
2
പരീശന്മാരില്‍ ചിലര്‍ ശബ്ബത്തില്‍ വിഹിതമല്ലാത്തതു നിങ്ങള്‍ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.
3
യേശു അവരോടുദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ചെയ്തതു എന്തു? അവന്‍ ദൈവാലയത്തില്‍ ചെന്നു
4
പുരോഹിതന്മാര്‍ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവര്‍ക്കും കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങള്‍ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.
5
മനുഷ്യപുത്രന്‍ ശബ്ബത്തിന്നും കര്‍ത്താവു ആകുന്നു എന്നും അവരോടു പറഞ്ഞു.
6
മറ്റൊരു ശബ്ബത്തില്‍ അവന്‍ പള്ളിയില്‍ ചെന്നു ഉപദേശിക്കുമ്പോള്‍ വലങ്കൈ വറണ്ടുള്ളോരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു.
7
ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിന്നു അവന്‍ ശബ്ബത്തില്‍ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
8
അവരുടെ വിചാരം അറിഞ്ഞിട്ടു അവന്‍ വരണ്ട കൈയുള്ള മനുഷ്യനോടുഎഴുന്നേറ്റു നടുവില്‍ നില്‍ക്ക എന്നു പറഞ്ഞു;
9
അവന്‍ എഴുന്നേറ്റു നിന്നു. യേശു അവരോടുഞാന്‍ നിങ്ങളോടു ഒന്നു ചോദിക്കട്ടെശബ്ബത്തില്‍ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം എന്നു പറഞ്ഞു.
10
അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടുകൈ നീട്ടുക എന്നു പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു, അവന്റെ കൈകൂ സൌഖ്യം വന്നു.
11
അവരോ ഭൂാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മില്‍ ആലോചന കഴിച്ചു.
ലൂക്കോസ് 13:10-17
10
അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാന്‍ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു.
11
യേശു അവളെ കണ്ടു അടുക്കെ വിളിച്ചുസ്ത്രിയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞു അവളുടെ മേല്‍ കൈവെച്ചു.
12
അവള്‍ ക്ഷണത്തില്‍ നിവിര്‍ന്നു ദൈവത്തെ മഹത്വപ്പെടുത്തി.
13
യേശു ശബ്ബത്തില്‍ സൌഖ്യമാക്കിയതു കൊണ്ടു പള്ളി പ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടുവേല ചെയ്‍വാന്‍ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൌഖ്യം വരുത്തിച്ചുകൊള്‍വിന്‍ ; ശബ്ബത്തില്‍ അരുതു എന്നു പറഞ്ഞു.
14
കര്‍ത്താവു അവനോടുകപടഭക്തിക്കാരേ, നിങ്ങളില്‍ ഔരോരുത്തന്‍ ശബ്ബത്തില്‍ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയില്‍ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാല്‍ സാത്താന്‍ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളില്‍ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
15
അവന്‍ ഇതു പറഞ്ഞപ്പോള്‍ അവന്റെ വിരോധികള്‍ എല്ലാവരും നാണിച്ചു; അവനാല്‍ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
16
പിന്നെ അവന്‍ പറഞ്ഞതുദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോടു അതിനെ ഉപമിക്കേണ്ടു?
17
ഒരു മനുഷ്യന്‍ എടുത്തു തന്റെ തോട്ടത്തില്‍ ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളര്‍ന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളില്‍ വസിച്ചു.
ലൂക്കോസ് 14:1
പരീശപ്രമാണികളില്‍ ഒരുത്തന്റെ വീട്ടില്‍ അവന്‍ ഭക്ഷണം കഴിപ്പാന്‍ ശബ്ബത്തില്‍ ചെന്നപ്പോള്‍ അവര്‍ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.